അമരാവതി: മദ്യപിച്ച് ലക്കുക്കെട്ട് വിദ്യാര്‍ത്ഥി ക്ലാസ് മുറിയിലെത്തിയെന്ന് റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലെ സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മദ്യപിച്ചെത്തിയത്. വിവരം പുറത്തുവന്നതോടെ, സ്കൂള്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ഉച്ചഭക്ഷണത്തിനായി പിരിഞ്ഞതിന് ശേഷം ക്ലാസ് തുടങ്ങിയപ്പോഴാണ് വിദ്യാര്‍ത്ഥി മദ്യപിച്ചെത്തിയത്. സഹപാഠികളോടൊപ്പം മദ്യപിക്കുകയായിരുന്നു എന്നാണ് വിവരം. കുട്ടിയുട പിതാവ് അമിത മദ്യപാനിയാണെന്ന് അദ്ധ്യാപകരും പറയുന്നു. വിദ്യാര്‍ത്ഥിക്ക് ഇതിനോടകം ടിസി നല്കി പറഞ്ഞുവിട്ടതായാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ ബസിലിരുന്ന് മദ്യപിച്ചത് വലിയ വാര്‍ത്തയായിരുന്നു. സഞ്ചരിക്കുന്ന ബസില്‍ നിന്നായിരുന്നു ഒരു കൂട്ടം വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും മദ്യപിച്ചിരുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
Post Your Comments