റിയാദ്: സംസം വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് വേണ്ടി സൗദിയിൽ ദിവസേന നടത്തുന്നത് നൂറ് ‘മിന്നൽ’ പരിശോധനകൾ. രാജ്യാന്തര നിലവാരത്തിലുള്ള ലബോറട്ടറികളിൽ മികച്ച പരിശീലനം ലഭിച്ച മൈക്രോബയോളജിസ്റ്റുകളാണ് സംസം വെള്ളത്തിന്റെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കാനായി പരിശോധന നടത്തുന്നത്. ഹറം പള്ളിയുടെ മേൽക്കൂരയിൽ സ്ഥിതി ചെയ്യുന്ന പ്രത്യേക ലബോറട്ടറിയിലാണ് പരിശോധന നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.
സന്ദർശകർക്ക് ശുദ്ധിയും വൃത്തിയുമുള്ള സംസം വെള്ള വിതരണം ചെയ്യുകയാണ് നടപടിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. എല്ലാ ദിവസവും വിതരണ കേന്ദ്രങ്ങളിൽ നിന്ന് പരിശോധനാ സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്. പരിശോധനയ്ക്കായി എടുക്കുന്ന സാമ്പിളുകൾ ആദ്യം സേഫ്റ്റി കാബിനുകളിലേക്കാണ് മാറ്റുന്നത്. അൽട്രാവയലറ്റ് രശ്മികളുപയോഗിച്ചാണ് പരിശോധന നടത്തുന്നത്.
Read Also: മൂന്നാറിൽ ആനവണ്ടിയുടെ ഓട്ടം തടഞ്ഞ് ‘പടയപ്പ’, കൊമ്പുരഞ്ഞ് കെഎസ്ആർടിസി ബസിന്റെ ഗ്ലാസ് പൊട്ടി: വീഡിയോ
Post Your Comments