തിരുവനന്തപുരം: റഷ്യ-യുക്രെയ്ന്‍ പശ്ചാത്തലത്തില്‍, ഇന്ധന വില വര്‍ദ്ധിക്കുമ്പോഴും സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേന്ദ്രം വില കുറച്ചതിനു ശേഷം, സംസ്ഥാനം കുറയ്ക്കാമെന്നാണ് പറയുന്നത്. നികുതി കുറച്ചാല്‍ 17,000 കോടി രൂപയുടെ കുറവുണ്ടാകും. അതിനാല്‍, ഇപ്പോഴുള്ള വരുമാനം ഒഴിവാക്കാനാകില്ലെന്ന് കെ.എന്‍ ബാലഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Read Also : ‘നബിയുടെ പല ആശയങ്ങളും കമ്മ്യൂണിസ്റ്റ് ചിന്താഗതികളോട് സാമ്യം’ : സിപിഎം നേതാവ് എം.എ ബേബി
സംസ്ഥാനത്തിന് നല്‍കേണ്ട പണം കേന്ദ്രം തരുന്നില്ലെന്നും ബാലഗോപാല്‍ ആരോപിച്ചു. പെട്രോള്‍, ഡീസല്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് കേന്ദ്രം നല്‍കുന്ന നികുതി വിഹിതം കുറവാണ്. ഈ പശ്ചാത്തലത്തില്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ സംസ്ഥാനത്തിന് സാധിക്കില്ലെന്നും ബാലഗോപാല്‍ വിശദീകരിച്ചു.
നേരത്തെ, കേന്ദ്രസര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചപ്പോള്‍ കേരളവും കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും സംസ്ഥാനം അത് തള്ളിയിരുന്നു. കേന്ദ്രം ഇന്ധന നികുതി കുറച്ചതിന് പിന്നാലെ, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണ്ണാടക അടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയ രീതിയില്‍ ഇന്ധന വില കുറച്ചിരുന്നു.
Post Your Comments