
തൃശൂർ : ജില്ലയിൽ വന്‍ ഹാഷിഷ് ഓയില്‍ വേട്ട. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മാള സ്വദേശികളായ കാട്ടുപറമ്പില്‍ സുമേഷ്, കുന്നുമ്മേല്‍ വീട്ടില്‍ സുജിത്ത് ലാല്‍ എന്നിവരാണ് പിടിയിലായത്. ഒന്നരക്കോടി രൂപ വിലമതിക്കുന്ന ഏഴ് കിലോ ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്.
Read Also : ചാലക്കുടിയിൽ അറുനൂറോളം ലിറ്റർ സ്പിരിറ്റ് പിടികൂടി : ഒരാൾ അറസ്റ്റിൽ
ചോക്ലേറ്റ് കൊണ്ടു പോകാന്‍ ഉപയോഗിച്ചിരുന്ന ലോറിയാണ് ലഹരി മരുന്ന് കടത്താന്‍ ഉപയോഗിച്ചത്. വിഷു- ഈസ്റ്റര്‍ ആഘോഷത്തിന് വേണ്ടി ചില്ലറ വില്‍പ്പന നടത്താനായി ഹാഷിഷ് ഓയില്‍ മാളയിലേക്ക് കൊണ്ടുവരികയായിരുന്നു.
ഇതിനിടെ, വാടാനപ്പള്ളിയില്‍ ദേശീയപാതയില്‍ വെച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ വാഹന പരിശോധനയിൽ പ്രതികള്‍ പിടിയിലാവുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments