KeralaLatest NewsNews

അമേഠിയിലെ അവസാനത്തെ കോൺഗ്രസ്‌ എം.പി വയനാട്ടിൽ ജോലിക്ക്‌ വന്നു: അമ്മയും സഹോദരിയും അടുത്ത തവണ കേരളത്തിൽ പണിക്ക്‌ വരും!!

സ്മൃതി ഇറാനി എന്ന മുൻ സീരിയൽ നടിക്ക്‌ മുന്നിൽ ഗാന്ധി കുടുംബത്തിലെ ഭാവി പ്രധാനമന്ത്രി തോറ്റ്‌ തൊപ്പിയിട്ടു

വയനാട് : വ്യവസായിയും രാഷ്ട്രീയക്കാരനും എന്ന നിലയിൽ, നിരവധി വിവാദങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിയാണ് പിവി അൻവർ. തന്റെ മണ്ഡലത്തിൽ നിൽക്കാതെ വ്യവസായത്തിനായി വിദേശരാജ്യങ്ങളിൽ പോകുന്ന പിവി അൻവറിനെ മറ്റു രാഷ്ട്രീയപാർട്ടീ പ്രവർത്തകർ കളിയാക്കാറുണ്ട്. എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് പിവി അൻവർ പങ്കുവച്ച ഒരു കുറിപ്പാണ്.

കാലങ്ങളോളം കോൺഗ്രസ്‌ അടക്കി ഭരിച്ചിരുന്ന, യു.പിയിലെ അമേഠിയിൽ ദയനീയമായി പരാജയപ്പെട്ട രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും പരിഹസിക്കുകയാണ് അൻവർ.

read also: വീടിനുള്ളിൽ വീട്ടമ്മയുടെ മൃതദേഹം : ഒപ്പം താമസിച്ചിരുന്നയാള്‍ കസ്റ്റഡിയില്‍

കുറിപ്പ് പൂർണ്ണ രൂപം

കാലങ്ങളോളം കോൺഗ്രസ്‌ അടക്കി ഭരിച്ചിരുന്ന ഒരു ലോക്സഭാ മണ്ഡലമായിരുന്നു യു.പിയിലെ അമേഠി.വിദ്യാധർ വാജ്പേയിൽ തുടങ്ങി സഞ്ജയ്‌ ഗാന്ധി,രാജീവ്‌ ഗാന്ധി,സോണിയ ഗാന്ധി,രാഹുൽ ഗാന്ധി എന്നിവർ തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസിന്റെ കുത്തക മണ്ഡലം.1999 മുതൽ 2019 വരെ സ്ഥിരമായി കോൺഗ്രസ്‌ അംഗങ്ങളെ മാത്രം ലോക്സഭയിലേക്ക്‌ തിരഞ്ഞെടുത്ത്‌ അയച്ചിരുന്ന അമേഠിയിലെ ജനത അവസാനം അവരെ ചവറ്റുകുട്ടയിലേക്ക്‌ വലിച്ചെറിഞ്ഞു.സ്മൃതി ഇറാനി എന്ന മുൻ സീരിയൽ നടിക്ക്‌ മുന്നിൽ ഗാന്ധി കുടുംബത്തിലെ ഭാവി പ്രധാനമന്ത്രി തോറ്റ്‌ തൊപ്പിയിട്ടു

അടുത്തിടെ, ഒതായിലെ വീട്ടുമുറ്റത്ത്‌ ഇരിക്കുമ്പോൾ ആക്രി പറക്കുന്ന ചില അന്യസംസ്ഥാനക്കാർ എത്തി. അതിലൊരാൾ ഗാന്ധിതൊപ്പി ധരിച്ചിരുന്നു.വെറുതെ ഒന്ന് പരിചയപ്പെട്ടു. അമേഠിയിലെ ഡി.സി.സി പ്രസിഡന്റായിരുന്നു അദ്ദേഹം. ഇതറിഞ്ഞ്‌ ഞാൻ സങ്കടത്തിലായി.അത്‌ കണ്ടാവണം,അയാൾക്കും വിഷമമായി.എന്നെ ആശ്വസിപ്പിക്കാനായി അയാൾ എന്നോട്‌ പറഞ്ഞു.

‘വിഷമിക്കണ്ട,ഞങ്ങളുടെ അമേഠിയിലെ അവസാനത്തെ കോൺഗ്രസ്‌ എം.പി അടുത്തിടെ വയനാട്ടിൽ ജോലിക്ക്‌ വന്നിട്ടുണ്ട്‌. അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും സഹോദരിയുടെ ഭർത്താവും അടുത്ത തവണ കേരളത്തിൽ പണിക്ക്‌ വരും.!!’

അയാളുടെ നിഷ്കളങ്കമായ വാക്കുകൾ കേട്ട്‌, എന്റെ കണ്ണുനിറഞ്ഞ്‌ പോയി.സന്തോഷത്തോടെ അവരെ യാത്രയാക്കി..

shortlink

Related Articles

Post Your Comments

Related Articles


Back to top button