NattuvarthaLatest NewsKeralaNewsIndia

ഭൂപരിഷ്കരണനിയമം അറുപത് വര്‍ഷങ്ങള്‍ പിന്നിടുന്നു, സകല ഭൂരഹിതര്‍ക്കും പട്ടയം എന്നത് സ്വപ്നം: മന്ത്രി കെ രാജന്‍

തിരുവനന്തപുരം: സകല ഭൂരഹിതര്‍ക്കും പട്ടയം എന്നത് റവന്യൂ വകുപ്പിന്റെ സ്വപ്നമാണെന്ന് മന്ത്രി കെ രാജൻ. ഭൂപരിഷ്കരണനിയമം അറുപത് വര്‍ഷങ്ങള്‍ പിന്നിട്ട വേളയില്‍ റവന്യു വകുപ്പിന്റെ സ്വപ്‌നങ്ങൾ പൂർത്തിയാക്കുമെന്നും, സമഗ്രമായ ഇന്റഗ്രേറ്റഡ് പോര്‍ട്ടലിലൂടെ വില്ലേജ് സേവനങ്ങള്‍ നല്‍കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും മന്ത്രി പറഞ്ഞു.

Also Read:ജനങ്ങൾ സഹകരിക്കുന്നില്ല: മൂന്നു ജില്ലകളിലെ സിൽവർലൈൻ സാമൂഹികാഘാത പഠനം നിര്‍ത്തി

‘എല്ലാ സേവനങ്ങളും സ്മാര്‍ട്ടാക്കാനുള്ള ശ്രമത്തിലാണ് റവന്യൂ വകുപ്പ്. 13,350 പേര്‍ക്ക് ആദ്യ ഘട്ടത്തില്‍ പട്ടയം നല്‍കാനായി. ഭൂപരിഷ്കരണനിയമം അറുപത് വര്‍ഷങ്ങള്‍ പിന്നിട്ട വേളയില്‍ സകല ഭൂരഹിതര്‍ക്കും പട്ടയം റവന്യൂ വകുപ്പിന്റെ സ്വപ്നമാണ്’, മന്ത്രി പറഞ്ഞു.

അതേസമയം, ഭൂപരിഷ്കരണ നിയമം നടപ്പാക്കിയിട്ടും ഭൂമി ലഭിക്കാത്ത, അല്ലെങ്കിൽ നിയമം മൂലം ഭൂമി നഷ്ടപ്പെട്ട ഒരുപാട് മനുഷ്യരും നമുക്ക് ചുറ്റുമുണ്ട്. ഇപ്പോൾ കെ റെയിൽ മൂലം ഭൂമി നഷ്ടപ്പെടാൻ പോകുന്നതും ധാരാളം പേർക്കാണ്. റവന്യു വകുപ്പിന്റെ സ്വപ്നം അവരെക്കൂടി കൈപിടിച്ചുയർത്താനുള്ളതാവണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button