കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ മാവോയിസ്റ്റുകൾ രംഗത്ത്. കെ റെയിൽ പദ്ധതിക്കെതിരെ നഗരത്തിൽ ഭീകരർ പോസ്റ്റർ പതിച്ചത് ജനങ്ങൾക്കിടയിൽ ചർച്ചാ വിഷയമായിരിക്കുകയാണ്.
കോഴിക്കോട്, ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മാട്ടിക്കുന്നിലെ ബസ് സ്റ്റോപ്പിലും സമീപത്തുമായി സിപിഐ മാവോയിസ്റ്റ് സംഘടനയുടെ പേരിലുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കെ റെയിൽ പദ്ധതിക്കെതിരെ അണിനിരക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു കൊണ്ടുള്ളതാണ് പോസ്റ്റർ.
കേരളത്തിലെ കൃഷിഭൂമി നശിപ്പിക്കാനുള്ള മോദി പിണറായി സർക്കാരിന്റെ ജനവിരുദ്ധ സിൽവർ ലൈനിനെതിരെ സമരം ചെയ്യണമെന്ന് മാവോയിസ്റ്റുകൾ പറയുന്നു. ബിജെപി-സിപിഎം-കോൺഗ്രസ് പാർട്ടികളുടെ കള്ളക്കളിയാണ് സിൽവർലൈൻ വിഷയത്തിൽ നടക്കുന്നതെന്നും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്.
Post Your Comments