
മുംബൈ: ബോളിവുഡ് നടിയും മോഡലുമായ മലൈക അറോറയ്‌ക്ക് വാഹനാപകടത്തിൽ പരുക്ക്. ശനിയാഴ്ച പൂനെയിൽ ഒരു ഫാഷൻ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് നടി സഞ്ചരിച്ച വാഹനം മുംബൈ-പൂനെ ഹൈവേയിൽ വെച്ച് അപകടത്തിൽപ്പെട്ടത്. നിസാര പരിക്കുകളോടെ നടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുംബൈ-പൂനെ ഹൈവേയിൽ ഖലാപൂർ ടോൾ പ്ലാസയ്‌ക്ക് സമീപം മലൈക സഞ്ചരിച്ച കാർ ഉൾപ്പെടെ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നടിക്ക് കണ്ണിനാണ് പരുക്കേറ്റതെന്നാണ് ലഭ്യമായ വിവരം. അതേസമയം, പരുക്ക് ഗൗരവമുള്ളതല്ലെന്നും ശനിയാഴ്ച രാത്രി നിരീക്ഷണത്തിന് ശേഷം ഞായറാഴ്ച ഡിസ്ചാർജ് ചെയ്യുമെന്നും നടിയുടെ സഹോദരി അമൃത അറോറ അറിയിച്ചു.
Post Your Comments