PalakkadKeralaLatest NewsNewsCrime

വീടിനുള്ളിൽ വീട്ടമ്മയുടെ മൃതദേഹം : ഒപ്പം താമസിച്ചിരുന്നയാള്‍ കസ്റ്റഡിയില്‍

അഞ്ചാം മൈല്‍ സ്വദേശിനി ജ്യോതി ആണ് കൊല്ലപ്പെട്ടത്

പാലക്കാട്: പാലക്കാട് വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍. കൊലപാതകമെന്ന് സംശയം. കൊഴിഞ്ഞാമ്പാറ അഞ്ചാം മൈല്‍ സ്വദേശിനി ജ്യോതിർമണി ആണ് കൊല്ലപ്പെട്ടത്. 45 വയസായിരുന്നു. സംഭവത്തിൽ, ഇവർക്കൊപ്പം  താമസിച്ചിരുന്ന വീരമണി എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തമിഴ്നാട് ആനമല സ്വദേശിയാണ് വീരാസ്വമി. നാല്പത്തിയാറുകാരനായ വീരാസ്വാമിയും ജ്യോതിർമണിയും ഒരു വർഷമായി അഞ്ചാം മൈൽ പുറമ്പോക്കിൽ കുടിൽ കെട്ടി ഒരുമിച്ചു താമസിച്ചു വരികയാണ്.

read also: രാത്രി വൈകി ആഹാരം കഴിക്കുന്നവർ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ജ്യോതിർമണിയുടെ മരണം പുറം ലോകം അറിഞ്ഞത്. ഇവരുടെ വീടിനു സമീപത്തു താമസിക്കുന്ന വീട്ടമ്മയാണ് ജ്യോതിർമണി മരിച്ചു കിടക്കുന്നത് കണ്ടത്. ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button