ThrissurLatest NewsKeralaNattuvarthaNews

പ്ലാസ്റ്റിക് മാലിന്യവും കുപ്പിച്ചില്ലുകളും ഇട്ട് കിണർ നികത്താൻ ശ്രമം : ലോറി പിടികൂടി

പ്രദേശത്തെ മറ്റ് കിണറുകളുടെ കൂടി ജല സ്രോതസ്സായി നിലനിൽക്കുന്ന കിണറാണ് ആസൂത്രിതമായി നികത്താൻ ശ്രമിച്ചത്

അരിമ്പൂർ: കൊക്കർണി കിണർ പ്ലാസ്റ്റിക് മാലിന്യവും കുപ്പിച്ചില്ലുകളും ഇട്ട് നികത്താനുള്ള ശ്രമം നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും ചേർന്ന് തടഞ്ഞു. തുടർന്ന്, മാലിന്യങ്ങളുമായി വന്ന ലോറി പൊലീസിൽ ഏൽപ്പിച്ചു.

പരക്കാട് നടുമുറിയിൽ ഒഴിഞ്ഞ പറമ്പിലെ കിണറാണ് നികത്താൻ ശ്രമിച്ചത്. പ്രദേശത്തെ മറ്റ് കിണറുകളുടെ കൂടി ജല സ്രോതസ്സായി നിലനിൽക്കുന്ന കിണറാണ് ആസൂത്രിതമായി നികത്താൻ ശ്രമിച്ചത്.

Read Also : സിൽവർ ലൈൻ പദ്ധതി : നരേന്ദ്ര മോദിക്കും പിണറായി വിജയനുമെതിരെ മാവോയിസ്റ്റുകൾ

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്മിത അജയകുമാർ, സെക്രട്ടറി ടി. സത്യൻ, ജനപ്രതിനിധിയായ സി.ജി. സജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യം തള്ളൽ തടഞ്ഞത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button