ദുബായ്: റമദാനിൽ നടപ്പിലാക്കുന്ന പുതുക്കിയ ഡാർബ് ടോൾ സമയക്രമങ്ങൾ സംബന്ധിച്ച അറിയിപ്പുമായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ. രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 2 മുതൽ 4 വരെയുമാണ് ഡാർബ് ടോൾ ഏർപ്പെടുത്തുന്നത്. വെള്ളിയാഴ്ചകളിൽ ടോൾ ഒഴിവാക്കുന്നതാണ്. പൊതു പാർക്കിംഗ് ഇടങ്ങളുടെ പ്രവർത്തനം സാധാരണ രീതിയിൽ തുടരുമെന്നും ഐടിസി അറിയിച്ചു.
Read Also: അന്യഗ്രഹജീവികളെ ആകർഷിക്കാൻ മനുഷ്യരുടെ നഗ്നചിത്രങ്ങൾ ബഹിരാകാശത്തേക്ക് അയയ്ക്കാനൊരുങ്ങി ശാസ്ത്രജ്ഞർ
അതേസമയം, റമസാനിൽ അബുദാബിയിൽ സിറ്റി ബസുകൾ രാവിലെ 5 മുതൽ സർവ്വീസ് നടത്തുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പുലർച്ചെ ഒരു മണി വരെ ഉൾപ്രദേശങ്ങളിൽ അർദ്ധരാത്രി 12 വരെയും സിറ്റി ബസ് സർവ്വീസ് നടത്തും.
റൂട്ട് 22, 54, 65, 67, 101, 110, എ1 ആൻഡ് എ2 എന്നിവ 24 മണിക്കൂറും സർവ്വീസ് നടത്തും. എക്സ്പ്രസ് സർവീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 6 മുതൽ രാത്രി 11 വരെയും വാരാന്ത്യങ്ങളിൽ പുലർച്ചെ ഒരു മണി വരെയുമുണ്ടായിരിക്കും. രാത്രി 11 വരെയാണ് ഓൺ ഡിമാൻഡ് ബസ് സർവ്വീസ് നടത്തുക. അൽഐനിൽ രാവിലെ 6 മുതൽ അർദ്ധരാത്രി 12 വരെ പൊതുഗതാഗത ബസ് സേവനം ലഭിക്കുക.
Post Your Comments