ജനീവ: കൊറോണ വൈറസിന് അവസാനമില്ലെന്ന് തെളിയിച്ച് പുതിയ വൈറസ് ഉത്ഭവിച്ചു. പുതിയ ഉപവകഭേദത്തിന് ‘എക്സ്ഇ’ എന്നാണ് ശാസ്ത്ര ലോകം പേര് നല്‍കിയിരിക്കുന്നത്. ഒമിക്രോണിന്റെ ബിഎ2 സബ് വേരിയന്റിനേക്കാള്‍ പത്തു ശതമാനം കൂടുതല്‍ വ്യാപന ശേഷിയുള്ളതാണ് പുതിയ വൈറസ് എന്നാണ് ലോകാരോഗ്യ സംഘടന സൂചന നല്‍കിയിരിക്കുന്നത്. നിലവില്‍ ബിഎ2 ഉപവകഭേദമാണ് ഏറ്റവും വ്യാപന ശേഷിയുള്ളതായി കണക്കാക്കപ്പെടുന്നത്. ബിഎ2 ഉപവകഭേദം ലോകത്ത് വിവിധയിടങ്ങളില്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഡബ്ല്യുഎച്ച്ഒയുടെ പുതിയ മുന്നറിയിപ്പ്.
ഒമിക്രോണ്‍ ബിഎ1, ബിഎ2 വകഭേദങ്ങളുടെ ഹൈബ്രിഡ് സമന്വയമായാണ് എക്സ്ഇ കണക്കാക്കപ്പെടുന്നത്. ഇതുവരെ, വളരെ കുറച്ച് എക്സ്ഇ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനുവരി 19ന് യുകെയിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ പഠനപ്രകാരം, എക്സ്ഡി, എക്സ്ഇ, എക്സ് എഫ് എന്നീ മൂന്ന് പുതിയ ഉപവകഭേദങ്ങളാണ് ലോകത്ത് പടര്‍ന്നുകൊണ്ടിരിക്കുന്നത്.
Post Your Comments