KasargodKeralaNattuvarthaLatest NewsNews

പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്ന യുവതി മരിച്ചു

അതിയാമ്പൂരിലെ കരുണാകരന്‍-ഗൗരി ദമ്പതികളുടെ മകള്‍ നിഷിതയാണ് (34) മരിച്ചത്

കാഞ്ഞങ്ങാട്: പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് രണ്ടുമാസത്തോളമായി അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. അതിയാമ്പൂരിലെ കരുണാകരന്‍-ഗൗരി ദമ്പതികളുടെ മകള്‍ നിഷിതയാണ് (34) മരിച്ചത്.

ശനിയാഴ്ച രാവിലെ കാസര്‍​ഗോഡ് ചെങ്കള ഇ കെ നായനാര്‍ സഹകരണ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

രണ്ട് മാസം മുമ്പാണ് കണ്ണൂര്‍ പയ്യാമ്പലത്തെ ആശുപത്രിയില്‍ നിഷിത പ്രസവ ശസ്ത്രക്രിയക്ക് വിധേയയായത്. ശസ്ത്രക്രിയയില്‍ കുഞ്ഞ് മരിക്കുകയും യുവതി അബോധാവസ്ഥയിലാവുകയുമായിരുന്നു.

Read Also : ബിജെപിയെ അധികാരത്തില്‍ നിന്നും താഴെ ഇറക്കിയാല്‍ മാത്രമേ രാജ്യത്ത് ഇന്ധനവില വര്‍ദ്ധനവിന് അറുതിയുണ്ടാകൂ: കോടിയേരി

തുടര്‍ന്ന്, മം​ഗളൂരു യൂണിറ്റി ആശുപത്രി, പരിയാരത്തെ കണ്ണൂര്‍ മെഡിക്കൽ കോളജ് ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ നടത്തിയെങ്കിലും ബോധം വീണ്ടു കിട്ടിയിരുന്നില്ല.

രാവണേശ്വരം പാണംതോട്ടെ രജീഷ് രാമചന്ദ്രന്റെ ഭാര്യയായ നിഷിത, കാഞ്ഞങ്ങാട് കുന്നുമ്മലിലെ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു. ഏകസഹോദരി നിഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button