തിരുവനന്തപുരം : കേരളത്തിന്റെ പൊതുഖജനാവിൽ നിന്ന് നൽകുന്ന ശമ്പളത്തിന്റേയും പെൻഷന്റേയും കണക്കുകൾ സംസ്ഥാന ധനകാര്യ വകുപ്പ് സൂക്ഷിക്കേണ്ടതാണ്. എന്നാൽ, കേരളത്തിലെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ ശമ്പളവും പെൻഷനും സംബന്ധിച്ച കണക്കുകളൊന്നും ധനകാര്യ വകുപ്പിന്റെ കയ്യിൽ ഇല്ലെന്നു സർക്കാർ.
വിവരാവകാശ പ്രവർത്തകൻ രാജീവ് പി കേരളശ്ശേരി, കഴിഞ്ഞ ഇരുപത് വർഷത്തെ പേഴ്സണൽ സ്റ്റാഫിന്റെ ശമ്പളവും പെൻഷനും സംബന്ധിച്ച കണക്കുകൾ ആവശ്യപ്പെട്ട് ധനകാര്യ വകുപ്പിന് നൽകിയ വിവരാവകാശ അപേക്ഷയിലാണ് വിചിത്രമായ ഈ മറുപടി. വിവരാവകാശ നിയമപ്രകാരം നൽകിയ പരാതിയും അതിനു ലഭിച്ച മറുപടിയും രാജീവ് പി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
read also: പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള കാലാവധി നീട്ടി: അറിയിപ്പുമായി ഒമാൻ
‘കേരളത്തിന്റെ പൊതുഖജനാവിൽ നിന്ന് നൽകുന്ന ശമ്പളത്തിന്റേയും പെൻഷന്റേയും കണക്കുകൾ സംസ്ഥാന ധനകാര്യ വകുപ്പിന്റെ കയ്യിൽ ഉണ്ടാവേണ്ടതാണ്. കേരളത്തിലെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ ശമ്പളവും പെൻഷനും സംബന്ധിച്ച കണക്കുകളൊന്നും ധനകാര്യ വകുപ്പിന്റെ കയ്യിൽ ഇല്ലത്രേ ….!!!!
കഴിഞ്ഞ ഇരുപത് വർഷത്തെ പേഴ്സണൽ സ്റ്റാഫിന്റെ ശമ്പളവും പെൻഷനും സംബന്ധിച്ച കണക്കുകൾ ആവശ്യപ്പെട്ട് ധനകാര്യ വകുപ്പിന് നൽകിയ വിവരാവകാശ അപേക്ഷയിലാണ് മറുപടി.’- രാജീവ് കുറിച്ചു.
https://www.facebook.com/rajeevkeralassery.p/posts/4942278262532935
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നാളുകൾക്ക് മുൻപ് സുപ്രീംകോടതിയുടെ വിമർശനം നേരിട്ടിരുന്നു. രണ്ടുവർഷം കഴിഞ്ഞാൽ പെൻഷൻ രാജ്യത്തെവിടെയുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Post Your Comments