Latest NewsKeralaNews

മാസപ്പിറവി കണ്ടു, കേരളത്തില്‍ ഞായറാഴ്ച റമദാന്‍ ഒന്ന്

കോഴിക്കോട്: കേരളത്തില്‍ ഏപ്രില്‍ മൂന്ന്, ഞായറാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. പരപ്പനങ്ങാടി വടക്കേ കടപ്പുറം ആലുങ്ങല്‍ ബീച്ചില്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ റമദാന്‍ ഒന്ന് ഞായറാഴ്ചയാണെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ അറിയിച്ചു.

Read Also : വിനോദ കേന്ദ്രങ്ങളിലെ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ സൗദി

നേരത്തെ, തമിഴ്‌നാട്ടിലെ പുതുപ്പേട്ടയില്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ തെക്കന്‍ കേരളത്തില്‍ ഞായറാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവരും പ്രഖ്യാപിച്ചിരുന്നു.

ഇനി ഇസ്ലാം മത വിശ്വാസികള്‍ക്ക് ഒരു മാസം നീളുന്ന വ്രതശുദ്ധിയുടെ നാളുകളാണ്. പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് വിശ്വാസികള്‍ മനസും ശരീരവും അല്ലാഹുവിന് സമര്‍പ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button