
ഹൈദരാബാദ്: ഐഎസുമായി ബന്ധമുള്ള യുവാവ് സംശയാസ്പദമായ സാഹചര്യത്തില്‍ പോലീസ് പിടിയിലായി. ഹൈദരാബാദിലെ ഓള്‍ഡ് സിറ്റി ഏരിയയില്‍ നിന്നുള്ള യുവാവിനെയാണ് പോലീസ് പിടികൂടിയത്. നിരോധിത വെബ്‌സൈറ്റുകള്‍ പലതും ഇയാള്‍ ഉപയോഗിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇതില്‍, ഇസ്ലാമിക് സ്റ്റേറ്റിന്റെ വെബ്സൈറ്റുമുണ്ടായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് യുവാവിനെ പിടികൂടിയത്.
Read Also : അനുമതിയില്ലാതെ ഉംറ നിർവ്വഹിക്കാൻ എത്തുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പുമായി സൗദി
ഐഎസിന്റേത് ഉള്‍പ്പെടെയുള്ള നിരോധിത വെബ്‌സൈറ്റുകളില്‍ യുവാവ് മനഃപൂര്‍വം കയറിയതാണോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍, ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.
2018ല്‍ ഐഎസിന്റെ നിര്‍ദ്ദേശപ്രകാരം ഭീകരാക്രമണത്തിന് പദ്ധതിയിട്ട എട്ട് യുവാക്കളെ ഹൈദരാബാദില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. അതേവര്‍ഷം തന്നെ രാജ്യത്ത് പലയിടങ്ങളിലായി ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട ഐഎസുമായി ബന്ധമുള്ള രണ്ട് പേരെ എന്‍ഐഎ പിടികൂടിയതും ഹൈദരാബാദില്‍ നിന്നാണ്.
Post Your Comments