മക്ക: അനുമതിയില്ലാതെ ഉംറ നിർവ്വഹിക്കാൻ എത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി സൗദി. അനുമതിയില്ലാതെ ഉംറ നിർവഹിക്കാൻ വരുന്നവരിൽ നിന്ന് 10,000 റിയാൽ പിഴ ചുമത്തുമെന്നാണ് പബ്ലിക് സെക്യൂരിറ്റി നൽകുന്ന മുന്നറിയിപ്പ്. അനുവദിച്ച തീയതിയിലും സമയത്തും മാത്രമേ ഉംറയ്‌ക്കെത്താൻ പാടുള്ളൂവെന്നാണ് അധികൃതർ നൽകുന്ന നിർദ്ദേശം. ഇതിൽ വ്യത്യാസമുണ്ടായാലും നിയമലംഘനമായി കണക്കാക്കും.
മറ്റൊരാളുടെ അനുമതിയുമായി ഉംറ ചെയ്യാനെത്തുന്നതും ശിക്ഷാർഹമാണ്. തവക്കൽന ആപ്ലിക്കേഷൻ വഴിയാണ് അനുമതി തേടേണ്ടത്. തീർഥാടകന്റെ പാസ്‌പോർട്ട്, ഇഖാമ, ബോർഡർ നമ്പരുകൾ ശരിയാണോ എന്നും ഉറപ്പ് വരുത്തുമെന്നും അധികൃതർ പറഞ്ഞു.
Post Your Comments