CricketLatest NewsNewsSports

ഐപിഎല്ലില്‍ ഇന്ന് പഞ്ചാബ് കിംഗ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും

മുംബൈ: ഐപിഎല്ലില്‍ ഇന്ന് പഞ്ചാബ് കിംഗ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ, രാത്രി 7.30നാണ് മത്സരം. സീസണിലെ രണ്ടാം ജയമാണ് ഇരുടീമുകളുടെയും ലക്ഷ്യം. ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കിയ ദക്ഷിണാഫ്രിക്കന്‍ പേസർ കാഗിസോ റബാഡ പഞ്ചാബ് ടീമിനൊപ്പം ചേർന്നു. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത റബാഡയുടെ വരവിലാണ് നായകന്‍ മായങ്ക് അഗര്‍വാളിന്‍റെ പ്രതീക്ഷ.

എന്നാല്‍, ബാംഗ്ലൂരിനെതിരെ കൂറ്റനടികള്‍ക്ക് ശ്രമിച്ച് ബാറ്റിംഗ് നിര തകര്‍ന്നിട്ടും ആക്രമണ ശൈലി മാറ്റില്ലെന്ന നിലപാടിലാണ് കൊൽക്കത്തയുടെ പരിശീലകൻ ബ്രണ്ടൻ മക്കല്ലം. ബാംഗ്ലൂരിനെതിരെ, ഫീല്‍ഡിംഗിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍ ശാരീരികക്ഷമത വീണ്ടെടുത്തോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്കയുണ്ട് കൊല്‍ക്കത്തയ്ക്ക്. റസലിന് പകരം, മുഹമ്മദ് നബിയോ ചമിക കരുണരത്നെയോ ഇന്ന് കളിച്ചേക്കും.

Read Also:- ഫിഫയുടെ പുതിയ റാങ്കിംഗ് പുറത്ത്: ലോകകപ്പ് മത്സരക്രമം ഇന്ന് പ്രഖ്യാപിക്കും

പഞ്ചാബിനെതിരെ 29 കളിയിൽ 19ലും ജയിച്ചതിന്‍റെ ആധിപത്യവും കൊൽക്കത്തയ്ക്കുണ്ട്. വാങ്കഡേയിലെ മഞ്ഞുവീഴ്ച കണക്കിലെടുത്ത് ടോസ് നേടുന്നവര്‍ ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. ഓപ്പണിംഗില്‍ അജിങ്ക്യാ രഹാനെയും വെങ്കടേഷ് അയ്യരും ബാംഗ്ലൂരിനെതിരെ നിരാശപ്പെടുത്തിയെങ്കിലും ഇരുവരും ഇന്നും കൊല്‍ക്കത്തക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button