തിരുവനന്തപുരം : മാർച്ച് 30 നാണ് സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷ ആരംഭിച്ചത്. ഓപ്ഷനൽ വിഷയങ്ങളായ സോഷ്യോളജി, ആന്ത്രപോളജി, ഇലക്ട്രോണിക്സ് എന്നിവയുടെ പരീക്ഷയാണ് ഇപ്പോൾ നടക്കുന്നത്. കോവിഡ് കേസുകൾ കുറഞ്ഞതോടെ, കഴിഞ്ഞ രണ്ടു വർഷത്തെ അപേക്ഷിച്ച് ഇത്തവണ ടെൻഷൻ ഫ്രീ പരീക്ഷയാണ് നടക്കുന്നത്. ഏപ്രിൽ 26 വരെയാണ് പ്ലസ് ടു പരീക്ഷയുള്ളത്. മെയ് 3 മുതൽ പ്രാക്ടിക്കൽ പരീക്ഷ ആരംഭിക്കും. കോവിഡ് കേസുകൾ കുറഞ്ഞെങ്കിലും, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തന്നെയാണ് വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നത്. പരീക്ഷാ ഹാളിൽ പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്ക് അധ്യാപകർ ചില നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.
പരീക്ഷയ്ക്ക് എത്തുന്ന കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- വിദ്യാലയത്തിലെ പ്രധാന കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു.
- മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും കരുതുക. സാമൂഹിക അകലം പാലിക്കുക.
- പരീക്ഷയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ സ്വയം കയ്യിൽ കരുതുക. ഇത് ആർക്കും കൈമാറാതിരിക്കുക.
- കൂട്ടം കൂടി നടക്കാനോ ഇരിക്കാനോ അനുവാദമില്ല.
- പരീക്ഷയ്ക്ക് വളരെ നേരത്തെ എത്താതിരിക്കുക, കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് പോവുക.
Post Your Comments