KeralaLatest NewsNews

വികസനത്തിന്റെ പേരില്‍ ആരെയും തെരുവിലേക്കിറക്കി വിടില്ല : ഉറപ്പു നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കേരള വികസനത്തിന്റെ പേരില്‍ ഒരാളെയും തെരുവിലേക്കിറക്കി വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മാങ്കുളം ജലവൈദ്യുത പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മാങ്കുളം ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണത്തിന്റെയും, പുനരധിവാസ പാക്കേജിന്റെ ഭാഗമായി നിര്‍മിച്ച വ്യാപാര സമുച്ചയത്തിന്റെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

Read Also : മറ്റൊരാളുമായി നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിൽ യുവാവ് തീകൊളുത്തി മരിച്ച സംഭവത്തിൽ ട്വിസ്റ്റ്, യുവതി രത്നേഷിന്റെ ഭാര്യ!

വികസനത്തിന്റെ പേരില്‍ സ്ഥലമോ സ്വത്തുക്കളോ നഷ്ടപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്നും അദ്ദേഹം പറഞ്ഞു. മാങ്കുളം ജലവൈദ്യുത പദ്ധതിക്കായി 140 വ്യക്തികളില്‍ നിന്നാണ് സ്ഥലം ഏറ്റെടുത്തത്. 61 കോടി രൂപയാണ് സ്ഥലം ഏറ്റെടുക്കാന്‍ ചെലവിട്ടത്.

വികസനപദ്ധതിക്ക് സ്ഥലം വിട്ടുനല്‍കിയതിന് നഷ്ടപരിഹാരം ലഭിച്ച അനുഭവസ്ഥര്‍ക്ക്, സര്‍ക്കാര്‍ പറയുന്നത് വെറുതെയല്ലെന്ന് ഇതിനകം ബോധ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button