KeralaLatest News

മറ്റൊരാളുമായി നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിൽ യുവാവ് തീകൊളുത്തി മരിച്ച സംഭവത്തിൽ ട്വിസ്റ്റ്, യുവതി രത്നേഷിന്റെ ഭാര്യ!

പുതിയ വിവാഹത്തിൽ യുവതിയും എതിർപ്പ് പ്രകടിപ്പിച്ചില്ല

കോഴിക്കോട്: മറ്റൊരാളുമായി വിവാഹനിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി തീ കൊളുത്തി യുവാവ് മരിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്. വളയം സ്വദേശി രത്നേഷ്(42) ആണ് യുവതിയുടെ വീട്ടിൽ വെച്ച് മരിച്ചത്. പെൺകുട്ടിക്കും അമ്മയ്‌ക്കും സഹോദരനും പൊള്ളലേറ്റിരുന്നു, ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതേസമയം, സംഭവത്തിൽ ഇപ്പോൾ മറ്റൊരു കഥയാണ് പുറത്തു വരുന്നത്. ഇലക്‌ട്രീഷനായ രത്നേഷ് ആത്മഹത്യ ചെയ്ത വീട്ടിലെ യുവതി, ഇയാളുടെ ഭാര്യയാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് ആണ് ഒരു ഓൺലൈൻ മാധ്യമം പുറത്തു വിട്ടിരിക്കുന്നത്.

ഇരുവരും തമ്മിൽ രഹസ്യത്തിൽ നടന്ന വിവാഹവും അതിന്റെ രേഖകളും ദൃശ്യങ്ങളും ചാനൽ പുറത്തു വിട്ടിട്ടുണ്ട്. ഇരുവരും, നിയമപരമായും ആചാര പ്രകാരം ക്ഷേത്രത്തിൽ വെച്ചും വിവാഹിതരായിരുന്നു. ഇതിനു ശേഷം, ഇരുവരും മധുവിധുവും നടത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ വിവരം, ഇവരുടെ വീട്ടുകാർക്കും നാട്ടുകാർക്കും അറിയാമായിരുന്നു.

എന്നാൽ, യുവതിയുടെ വീട്ടുകാർക്ക് രത്നേഷുമായുള്ള ബന്ധത്തിൽ താല്പര്യമില്ലായിരുന്നു. അതുകൊണ്ട് തന്നെ, ഇവർ യുവതിക്ക് മറ്റൊരു വിവാഹം ആലോചിച്ച് ഉറപ്പിക്കുകയും ചെയ്തു. പുതിയ വിവാഹത്തിൽ യുവതിയും എതിർപ്പ് പ്രകടിപ്പിച്ചില്ല എന്നാണ് വിവരം. ഇതായിരുന്നു രത്നേഷിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. ഇരുവരും തമ്മിലുള്ള നിയമപരമായ വിവാഹത്തിന്റെ രേഖകളും കർമ്മ ചാനൽ പുറത്തു വിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button