ThrissurLatest NewsKeralaNattuvarthaNews

നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി : പ്രതികൾക്ക്‌ ഏഴുവർഷം കഠിന തടവും പിഴയും

കൊല്ലം ചെമ്മന്തൂർ തെക്കെചെറുവിള പുത്തൻവീട്ടിൽ വിനോദ് കുമാർ (47), ബന്ധു ആളൂർ ആനത്തടം തെക്കെചെറുവിള പുത്തൻവീട്ടിൽ ഗിരിധരൻ (ഗിരി -27) എന്നിവരെയാണ്‌ തൃശൂർ ഒന്നാം അഡീഷൻസ് ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചത്‌

തൃശൂർ: ചാലക്കുടി കാടുകുറ്റിയിൽ നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസിൽ പ്രതികൾക്ക്‌ ഏഴുവർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൊല്ലം ചെമ്മന്തൂർ തെക്കെചെറുവിള പുത്തൻവീട്ടിൽ വിനോദ് കുമാർ (47), ബന്ധു ആളൂർ ആനത്തടം തെക്കെചെറുവിള പുത്തൻവീട്ടിൽ ഗിരിധരൻ (ഗിരി -27) എന്നിവരെയാണ്‌ തൃശൂർ ഒന്നാം അഡീഷൻസ് ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചത്‌.

Read Also : പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ ഭീകരസംഘടനകള്‍ തയ്യാറെടുക്കുന്നുവെന്ന് എന്‍ഐഎയ്ക്ക് വിവരം : അതീവ ജാഗ്രത

2013 മാർച്ച് ഒന്നിനാണ്‌ സംഭവം. കാടുകുറ്റി എൽ.എ.ഐ.യു.പി സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥി സ്കൂൾ വാഹനത്തിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

കേസിൽ പ്രോസിക്യൂട്ടർ ലിജി മധു, അഡ്വ. കെ.ബി. സുനിൽകുമാർ എന്നിവർ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button