മുംബൈ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് തകർപ്പൻ ജയം. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 211 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ക്വിന്റണ്‍ ഡീകോക്കിന്റെയും ലൂയിസിന്റെയും വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുടെ മികവിൽ ലഖ്നൗ, മൂന്ന് പന്ത് ബാക്കി നിര്‍ത്തി നാല് വിക്കറ്റ് ലക്ഷ്യത്തില്‍ മറികടന്നു. 23 പന്തില്‍ 55 റണ്‍സുമായി ലൂയിസും 9 പന്തില്‍ 19 റണ്‍സെടുത്ത ബദോനിയും പുറത്താകാതെ നിന്നു.
ചെന്നൈയുടെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ലഖ്നൗവിനായി ഓപ്പണിംഗ് വിക്കറ്റില്‍ 10.2 ഓവറില്‍ 99 റണ്‍സടിച്ച് ക്യാപ്റ്റന്‍ രാഹുലും ക്വിന്റണ്‍ ഡീകോക്കും മികച്ച തുടക്കം നൽകി. പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 55 റണ്‍സായിരുന്നു ലഖ്നൗ നേടിയത്. 26 പന്തില്‍ 40 റണ്‍സെടുത്ത രാഹുലിനെയും 45 പന്തില്‍ 61 റണ്‍സെടുത്ത ഡീകോക്കിനെയും പ്രിട്ടോറിയസ് മടക്കി.
പിന്നാലെ അഞ്ച് റണ്‍സെടുത്ത മനീഷ് പാണ്ഡെയുടെ വിക്കറ്റും ലഖ്നൗവിന് നഷ്ടമായി. തുടർന്ന്, ക്രീസിലെത്തിയ യുവതാരം ആയുഷ് ബദോനിക്കൊപ്പവും ലൂയിസ് തകര്‍ത്തടിച്ചു. അവസാന നാലോവറില്‍ ജയത്തിലേക്ക് 56 റണ്‍സായിരുന്നു ലഖ്നൗവിന് വേണ്ടിയിരുന്നത്.
Read Also:- ആ താരം ദേശീയ ടീമിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും: ഗവാസ്കർ
എന്നാല്‍, ശിവം ദുബെ എറിഞ്ഞ 19-ാം ഓവറില്‍ 25 റണ്‍സടിച്ച് ലഖ്നൗ വിജയത്തിന് അടുത്തെത്തി. മുകേഷ് ചൗധരി എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകള്‍ വൈഡായപ്പോള്‍ അടുത്ത പന്തില്‍ സിക്സ് അടിച്ച് ബദോനി വിജയം അനായാസമാക്കി. സ്കോര്‍:- ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 210-7, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് 19.3 ഓവറില്‍ 211-3.
Post Your Comments