പരപ്പനങ്ങാടി : തൊഴിലാളിയെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. പരപ്പനങ്ങാടി മുങ്ങത്താം തറ സ്വദേശി അജീഷി (38) നെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഇരുവരും തമ്മിലുണ്ടായ അടിപിടിയെ തുടർന്ന്, കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ചാലക്കുടി സ്വദേശി, ചികിത്സയ്ക്കിടെയാണ് മരിച്ചത്.
സംഭവത്തിൽ, പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ്, സംഭവ സ്ഥലത്ത് കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി. തുടർന്ന്, പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി.
Post Your Comments