ബംഗളൂരു: ചരിത്രത്തിൽ നിന്ന് മൈസൂർ കടുവയെന്ന ടിപ്പു സുൽത്താന്റെ വിശേഷണം നീക്കി കർണാടക സർക്കാർ. കുട്ടികൾ വിശേഷണങ്ങൾ പഠിക്കേണ്ടതില്ലെന്നും, ചരിത്രം സത്യമാണ് അത് പഠിച്ചാൽ മതിയെന്നും സംഭവത്തിൽ കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് വിശദീകരണം നൽകി.
Also Read:ഐപിഎൽ 15-ാം സീസണില്‍ വിരാട് കോഹ്ലി 600ലധികം റണ്‍സ് നേടുമെന്ന് എബി ഡിവില്ലിയേഴ്‌സ്
‘ടിപ്പു സുല്‍ത്താനെ പറ്റിയുള്ള ഭാഗങ്ങള്‍ മുഴുവനായി നീക്കം ചെയ്യില്ല, എന്നാല്‍, മൈസൂര്‍ കടുവ എന്ന അദ്ദേഹത്തിന്റെ വിശേഷണം മാറ്റും. കാരണം, കുട്ടികളെ യഥാര്‍ത്ഥ ചരിത്രം പഠിപ്പിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. വ്യക്തികളെ ആരുടെയെങ്കിലും ഭാവനയുടെ അടിസ്ഥാനത്തില്‍ മഹത്വവത്കരിക്കുന്ന ഭാഗങ്ങള്‍ നീക്കം ചെയ്യും. എന്നാൽ, ഇനി ടിപ്പു സുല്‍ത്താന്റെ മൈസൂര്‍ കടുവ എന്ന വിശേഷണത്തിന് ചരിത്രത്തില്‍ നിന്ന് എന്തെങ്കിലും തെളിവു ലഭിച്ചാല്‍ അത് നിലനിറുത്തുന്നതിൽ തടസ്സമില്ല’, അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മുസ്ലിം സംഘടനകളുടെ വലിയ വിമർശനങ്ങളാണ് ഈ തീരുമാനത്തിനെതിരെ വന്നുകൊണ്ടിരിക്കുന്നത്. ഫാത്തിമ തഹ്ലിയ അടക്കമുള്ള നേതാക്കൾ ടിപ്പു സുൽത്താന്റെ ചരിത്രം തന്നെ പാഠ പുസ്തകത്തിൽ നിന്ന് നീക്കം ചെയ്യുന്നുവെന്ന തരത്തിൽ ഈ വാർത്തയെ വളച്ചൊടിച്ച് അഭിപ്രായങ്ങൾ പുറപ്പെടുവിച്ചിരുന്നു.
Post Your Comments