ബംഗളൂരു: കര്‍ണാടകയില്‍ ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം ശക്തമായതോടെ, വിഷയം പഠിച്ച ശേഷം സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഹലാല്‍മാംസം നിരോധിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്ത് എത്തിയിരുന്നു.
Read Also : ക്ഷേത്രങ്ങളില്‍ പരിപാടി അവതരിപ്പിച്ചതിന്റെ പേരില്‍ പള്ളി വിലക്ക് ഏര്‍പ്പെടുത്തി
അതേസമയം, വിഷയം സമഗ്രമായി പഠിക്കേണ്ടതുണ്ടെന്നും, ചില കേന്ദ്രങ്ങളില്‍ ഉയര്‍ന്നുവന്ന ഗുരുതരമായ എതിര്‍പ്പുകള്‍ സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്തെന്ന് പിന്നീട് വ്യക്തമാക്കും. ഈ വിഷയത്തില്‍ അനുകൂലിച്ചും എതിര്‍ത്തും അവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. തള്ളേണ്ടത് തള്ളിയും സ്വീകരിക്കേണ്ടത് സ്വീകരിച്ചും സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments