തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ പരിപാടി അവതരിപ്പിച്ചതിന്, മതപരമായ ചടങ്ങുകള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന്, പള്ളി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതായി പ്രശസ്ത ഭരതനാട്യം നര്‍ത്തകി സൗമ്യ സുകുമാരന്‍.
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ മന്‍സിയയുടെ നൃത്തം വിലക്കിയതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു സൗമ്യ. ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ നൃത്തം ചെയ്യുന്നതും, ക്ഷേത്ര പരിസരത്ത് കടകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍ക്കിടയിലാണ് സൗമ്യ, പള്ളിയില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം എഎന്‍ഐയോട് വെളിപ്പെടുത്തിയത്.
കലയ്ക്ക് മതമില്ലെന്ന് പറഞ്ഞ അവര്‍, കൂടല്‍ മാണിക്യം ക്ഷേത്രാധികാരികളില്‍ നിന്നുണ്ടായ അനുഭവവും എഎന്‍ഐയോട് പങ്കുവെച്ചു.
‘ ക്രിസ്ത്യാനിയാണെന്ന് പറഞ്ഞ് അവര്‍, തന്നെ വേദിയില്‍ ഭരതനാട്യം അവതരിപ്പിക്കാന്‍ അനുവദിച്ചില്ല. എന്നാല്‍, താന്‍ ഹിന്ദു മതവിശ്വാസിയായിരുന്നുവെന്നും വിവാഹ ശേഷമാണ് ക്രിസ്ത്യന്‍ മതത്തിലേയ്ക്ക് മാറിയതെന്നും ക്ഷേത്ര ഭാരവാഹികളെ അറിയിച്ചെങ്കിലും അവരത് അംഗീകരിച്ചില്ല’,സൗമ്യ പറയുന്നു.
Post Your Comments