
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാവിളയാട്ടം. കൊലക്കേസ് പ്രതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ മൂന്നംഗ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. വള്ളക്കടവ് താരാളി ശിവദീപം വള്ളപ്പുരയിൽ വീട്ടിൽ സുമേഷ് (27) ആണ് മരിച്ചത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് സൂരജിന് പരിക്കേറ്റു.
ഇന്നലെ, അർധരാത്രി ഒന്നോടെ ഈഞ്ചക്കല്ലിന് സമീപം ചാക്കയിലാണ് കൊലപാതകം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ കാറിടിപ്പിച്ച കാട്ടാക്കട സ്വദേശികളായ മൂന്ന് പേരാണ് പൊലീസ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
Read Also : പത്ത് പാരസെറ്റമോളിന് 420 രൂപ, ദിവസത്തിൽ 10 മണിക്കൂർ പവർകട്ട്: ശ്രീലങ്കയില്‍ പ്രതിസന്ധി രൂക്ഷം
ബൈക്കിന് പിന്നിലിടിച്ച കാർ നിർത്താതെ പോവുകയും തുടർന്ന്, കരമനയ്ക്ക് സമീപം മറ്റൊരു വാഹനത്തിൽ ഇടിക്കുകയും ചെയ്തു. പിന്നീട്, നാട്ടുകാരും പൊലീസും ചേർന്ന് വാഹനം തടയുകയായിരുന്നു. മദ്യലഹരിയിൽ കാറിലുണ്ടായിരുന്ന മൂന്നംഗ സംഘത്തെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
Post Your Comments