KeralaNattuvarthaLatest NewsNewsIndia

യുഡിഎഫിൽ ഒരടുക്കും ചിട്ടയുമില്ല, ആർക്കും ആരെയും എന്തും പറയാം, പക്ഷെ, എൽഡിഎഫിൽ അങ്ങനെയൊന്നുമില്ല: മാണി സി കാപ്പൻ

കോട്ടയം: യുഡിഎഫിലെ ഭിന്നതകളെയും അസ്വാരസ്യങ്ങളെയും കുറിച്ച് തുറന്നു പറഞ്ഞ് പാലാ എം എല്‍ എ മാണി സി.കാപ്പന്‍. പാർട്ടിയിൽ ഒരടുക്കും ചിട്ടയുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യു ഡി എഫ് പരിപാടികളൊന്നും അറിയിക്കുന്നില്ലെന്നും, മുന്നണിയില്‍ സംഘാടനം ഇല്ലാത്തതിനാല്‍ ആര്‍ക്കും ആരേയും എന്തും പറയാവുന്ന അവസ്ഥയാനുള്ളതെന്നും കാപ്പൻ കുറ്റപ്പെടുത്തി.

Also Read:കശ്മീർ ഫയൽസ് ഇഫക്ട് : കൊടും ഭീകരൻ ബിട്ട കരാട്ടെയ്ക്കെതിരെയുള്ള വിചാരണയാരംഭിച്ച് ശ്രീനഗർ കോടതി

‘പക്ഷെ താരതമ്യേന ഇടതു മുന്നണിയില്‍ ഇത്തരം പ്രശ്നങ്ങൾ ഉള്ളതായി തോന്നിയിട്ടില്ല. അവർക്ക്‌ കുറച്ചു കൂടി സംഘാടന മികവുണ്ട്. രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ അത് ഉന്നയിക്കേണ്ടത് താനെന്ന് വിഡി സതീശന്‍ പറയുന്നു. ഇതാണ് കോൺഗ്രസിന്റെ അവസ്ഥ. ഇതെല്ലാം സംഘാടനം ഇല്ലാത്തതിന്‍റെ പ്രശ്നമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും നിലവിൽ മുന്നണി മാറ്റം ഉദിക്കുന്നില്ല, കോൺഗ്രസിൽ തുടരുകയാണ്’, അദ്ദേഹം പറഞ്ഞു.

‘യുഡിഎഫിലെ പല ഘടകകക്ഷികളും സംതൃപ്തരല്ല. എന്നാല്‍ എല്‍ഡിഎഫില്‍ ഈ പ്രശ്നമില്ല. എങ്കിലും, എന്തൊക്കെ സംഭവിച്ചാലും എല്‍ഡിഎഫിലേക്ക് തിരികെ പോകുന്ന പ്രശ്നം ഉദിക്കുന്നില്ല. യുഡിഎഫ് തിരുത്തി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം’, മാണി സി കാപ്പൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button