CinemaMollywoodLatest NewsKeralaNewsEntertainment

അഞ്ചു വർഷം കൊണ്ട് ഭാവനയുടെ കടുത്ത ആരാധകനായി മാറി, നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു: പൃഥ്വിരാജ്

കൊച്ചി: അഞ്ച് വർഷത്തിന് ശേഷമുള്ള ഭാവനയുടെ തിരിച്ച് വരവിനെ കുറിച്ച് പ്രതികരിച്ച് സുഹൃത്തും നടനുമായ പൃഥ്വിരാജ്. ഭാവന വീണ്ടും സിനിമയിലേക്ക് വരുന്നതിൽ സന്തോഷമുണ്ടെന്നും, ഈ അഞ്ച് വർഷം കൊണ്ട് താൻ ഭാവനയുടെ കടുത്ത ആരാധകനായി മാറി എന്നും പൃഥ്വിരാജ് പറയുന്നു. മീഡിയ വണ്ണിനോടായിരുന്നു താരത്തിന്റെ പ്രതികരണം. തനിക്കറിയാവുന്ന സിനിമാ പ്രവർത്തകർ, ഭാവനയെ പിന്തുണയ്ക്കുന്നവരാണെന്നും മറ്റുള്ളവരുടെ കാര്യം തനിക്കറിയില്ലെന്നും നടൻ പറയുന്നു.

‘അഞ്ച് വർഷം കൊണ്ട് ഞാൻ ഭാവനയുടെ ആരാധകനായി. എനിക്കറിയാവുന്ന സിനിമാലോകത്ത് നിന്നും ഉള്ളവർ ഭാവനയുടെ തിരിച്ചു വരവിൽ സന്തോഷിക്കുന്നവരാണ്. മറ്റുള്ളവർ പിന്തുണ കൊടുക്കുന്നുണ്ടോ എന്നെനിക്കറിയില്ല. മലയാള സിനിമയിലേക്ക് വരുന്നോ എന്ന് ഭാവനയോട് ഒരുപാട് പേർ മുൻപ് ചോദിച്ചിട്ടുള്ളതാണ്. ഇപ്പോൾ അവർ സ്വയം തയ്യാറായി വരുന്നതാണ്. എന്നും ഞാനൊരു സുഹൃത്തായിരുന്നു. പക്ഷെ, ഈ അഞ്ച് വർഷം കൊണ്ട് ഞാൻ അവരുടെ ആരാധകനായി മാറി. ഞാൻ ജീവിക്കുന്ന എന്റെ സിനിമാ ലോകത്തുള്ളവർ ഭാവനയുടെ തിരിച്ച് വരവിൽ സന്തോഷിക്കുന്നവരാണ്. ഭാവനയ്ക്ക് നീതി കിട്ടുമെന്ന് കരുതുന്നു’, പൃഥ്വിരാജ് പറയുന്നു.

Also Read:പോരാട്ടത്തിന്റെ പെണ്മുഖം: ബസിൽ വെച്ച് ഉപദ്രവിച്ചയാളെ ടൗണിലൂടെ ഓടിച്ചിട്ട് പിടിച്ച് പോലീസിലേൽപ്പിച്ച് ആരതി 

അതേസമയം, ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന വീണ്ടും മലയാളത്തിലേക്ക് വരുന്നത്. ഷറഫുദ്ധീൻ നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാ​ഗതനായ ആദിൽ മൈമൂനത്ത് അഷ്റഫ് ആണ്. ചിത്രത്തിന്റെ കഥയും എഡിറ്റിങ്ങും ആദിലിന്റേതാണ്. തിരക്കഥയിൽ കൂടെ പ്രവർത്തിച്ചട്ടുള്ള വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ബോൺഹോമി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെനീഷ് അബ്ദുൾഖാദറാണ് നിർമാണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button