Latest NewsNewsLife StyleHealth & Fitness

യുവത്വം നില നിർത്താൻ

എല്ലാ വീട്ടിലും സുലഭമായി ലഭിക്കുന്ന, മിക്കവര്‍ക്കും ഇഷ്ടമുളള ഒരു പഴമാണ് പേരയ്ക്ക. എന്നാല്‍, നമ്മളില്‍ പലരും ഈ പഴത്തിന്റെ യഥാര്‍ത്ഥ ഗുണം മനസിലാക്കിയിട്ടുണ്ടോ എന്ന സംശയമാണ്. പേരയ്ക്കയില്‍ ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. വിറ്റാമിന്‍ എ, സി, മിനറല്‍സ്, മാഗനീസ്, മഗ്നീഷ്യം എന്നിവയാല്‍ സംമ്പുഷ്ടമാണീ പഴം. പേരയ്ക്കയില്‍ ഓറഞ്ചിനേക്കാള്‍ വിറ്റമിന്‍ സി-യും, വാഴപ്പഴത്തേക്കാള്‍ പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. പേരയ്ക്ക മാത്രമല്ല, പേരയ്ക്കയുടെ ഇലകളും ഗുണമുള്ളവയാണ്.

പേരയ്ക്ക ഇലകളില്‍ അടങ്ങിയിട്ടുളള ആന്റി കാന്‍സര്‍ പ്രോപ്പര്‍ട്ടീസ് ചര്‍മ്മത്തെ സംരക്ഷിക്കുന്നു.കൂടാതെ ഇലകള്‍ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ചുളിവുകൾ ഇല്ലാതാക്കാനും സഹായിക്കുന്നു. പേരയ്ക്ക ഇലകള്‍ക്ക് ആന്റിബാക്ടീരിയല്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഉണ്ട്. ഇവ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അണുക്കളെ നശിപ്പിക്കുന്നു. മുഖക്കുരു തടയാനുളള ഉത്തമമായ ഒരു ഔഷധമാണ് പേരയ്ക്ക ഇലകള്‍. പേരയ്ക്ക ഇലയും മഞ്ഞളും അരച്ച് മുഖക്കുരു ഉളള ഭാഗങ്ങളില്‍ പുരട്ടാവുന്നതാണ്.

Read Also : ‘വിനു വി ജോണിനെ പുറത്താക്കുക’ എന്ന സംയുക്ത ട്രേഡ് യൂണിയന്റെ ബാനർ തന്നെ കവർ ഇമേജാക്കി വിനുവിന്റെ പരിഹാസം

മുഖക്കുരു ഇല്ലാതാക്കാൻ ഈ കൂട്ട് സഹായിക്കുന്നതാണ്. സൗന്ദര്യകാര്യത്തില്‍ വളരെ വെല്ലുവുളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് മുഖത്തുണ്ടാവുന്ന കറുത്തപാടുകള്‍. പേരയ്ക്ക ഇല അരച്ച് കറുത്തപാടുകള്‍ ഉളള ഭാഗങ്ങളില്‍ പുരട്ടുന്നത് പാടുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. ചര്‍മ്മവീക്കത്തിനും പേരയ്ക്ക ഇലകള്‍ ഉപയോഗിക്കുന്നുണ്ട്. ഉണങ്ങിയ പേരയ്ക്ക ഇലകള്‍ നന്നായി പൊടിച്ചെടുക്കുക. ഒരു പാനില്‍ വെള്ളം ചൂടാക്കി അതിലേക്ക് ഈ പൊടി ചേര്‍ക്കുക. വെള്ളം ബ്രൗണ്‍ നിറം ആവുന്നവരെ ചൂടാക്കുക. ഈ മിശ്രിതം തണുത്തതിനുശേഷം ഉപയോഗിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button