Latest NewsKeralaNattuvarthaNewsIndia

‘കാവു തീണ്ടല്ലേ’, സംസ്ഥാനത്ത് കാവു‍കളുടെ സംരക്ഷണത്തിനായി പ്രത്യേക വകുപ്പ്: നഷ്ടപ്പെട്ട ഭൂമി വീണ്ടെടുക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കാവു‍കളുടെ സംരക്ഷണത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കാൻ തീരുമാനം. കാവു‍കളുടെ സംരക്ഷണവും പരിപാലനവും എന്ന വിഷയത്തില്‍ പരിസ്ഥിതി സംബന്ധിച്ച നിയമസഭാ സമിതി (2021-23) സ്വതന്ത്ര പഠനം നടത്തി തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കാവുകൾക്ക് വേണ്ടി പ്രത്യേക വകുപ്പ് രൂപീകരിക്കാൻ തീരുമാനമായത്.

Also Read:കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 106 കേസുകൾ

സംസ്ഥാനത്ത് കാവുകൾ ദിനംപ്രതി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് അതുകൊണ്ട് തന്നെ അവ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് സർക്കാർ നിയമസഭയില്‍ സമര്‍പ്പിച്ചു. പുതുതായി രൂപീകരിക്കുന്ന വകുപ്പിനു കീഴില്‍ കാവുക‍ളുടെയും അനുബന്ധ ജലസ്രോത‍സുകളുടെയും സംരക്ഷണ-പരിപാലന-നവീകരണ പ്രവര്‍ത്തനങ്ങള്‍, പദ്ധതികള്‍ എന്നിവ നിയന്ത്രിക്കുന്നതിന് അതോറിറ്റി രൂപീകരിക്കുന്നതിന് നിയമനിര്‍മാണം നടത്തണമെന്നും സർക്കാർ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ശുപാർശയുടെ വിശദ വിവരങ്ങൾ:

-കാവു‍കളില്‍ നിന്നു നഷ്ടപ്പെട്ട ഭൂമി വീണ്ടെടുത്ത് അതിര്‍ത്തികള്‍ കൃത്യമായി നിര്‍ണയിക്കണം. കാവുക‍ളില്‍ തദ്ദേശീയമായ സസ്യങ്ങളും വൃക്ഷങ്ങളും ഉപയോഗിച്ച്‌ ജൈവ വേലി സ്ഥാപിക്കണം.

-കാവ് എന്ന വാക്കിന് നിര്‍വചനം തയാറാക്കണം.

-പീപ്പിള്‍സ് ബയോ ഡൈവേഴ്സിറ്റി ‍റജിസ്റ്ററിലെ വിവരങ്ങള്‍ ഉപയോഗപ്പെടുത്തി കാവു‍കളുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതി ആവിഷ്കരിക്കണം.

-ഇക്കോ-ടൂറിസവുമായി ബന്ധപ്പെടുത്തി ‘അരോമ ടൂറിസം’ പോലുള്ള വിനോദ സഞ്ചാര പദ്ധതികള്‍ നടപ്പാക്കുക.

-കാവു‍കളില്‍ കാണപ്പെടുന്ന അപൂര്‍വ ഇനം വൃക്ഷ-ലതാദി‍കളുടെ ഒരു ജീന്‍ ബാങ്ക് തയാറാക്കി, നാശോന്‍മുഖമാ‍കാന്‍ സാധ്യ‍തയുള്ളവയെ സംരക്ഷിക്കുക. കാവു‍കളെക്കുറിച്ചുള്ള കണക്കെടുപ്പ് നടത്താന്‍ കമ്മിറ്റി രൂപീകരിക്കണം.

-കാവു‍കളുടെ ഉടമസ്ഥ‍തയുടെ പേരിലുള്ള സങ്കീര്‍ണത ഒഴിവാക്കുന്നതിനും കാവു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നതിന് റവന്യു വകുപ്പിന്റെ മേല്‍നോട്ടത്തില്‍ വനം-പരിസ്ഥിതി-സാംസ്കാരിക, പുരാവസ്തു-ത‍ദ്ദേശ വകുപ്പുകള്‍ ചേര്‍ന്ന് ആവശ്യമായ നടപടി സ്വീകരിക്കണം.

-കാവു‍കളുടെ എണ്ണത്തെ‍ക്കുറിച്ചുള്ള കണക്കില്‍ വകപ്പുകള്‍ക്കി‍ടയില്‍ വ്യത്യസ്ത അഭിപ്രായം നിലനില്‍ക്കുന്നതിനാല്‍ വനം-റവന്യു, പരിസ്ഥിതി, ത‍ദ്ദേശ എന്നീ വകുപ്പുകള്‍ പഠനം നടത്തി ഓരോ വകുപ്പിന്റെ കീഴിലുള്ള കാവു‍കളുടെ എണ്ണം സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കണം. വനം വകുപ്പ് ഇതു ക്രോഡീ‍കരിക്കണം.

-കാവു‍കളില്‍ നിന്നു നഷ്ടപ്പെട്ട ഭൂമി വീണ്ടെടുത്ത് അതിര്‍ത്തികള്‍ കൃത്യമായി നിര്‍ണയിക്കണം. കാവു‍കളില്‍ തദ്ദേശീയമായ സസ്യങ്ങളും വൃക്ഷങ്ങളും ഉപയോഗിച്ച്‌ ജൈവ വേലി സ്ഥാപിക്കണം.

-കാവു സംരക്ഷണത്തിന് ബജറ്റില്‍ പുതിയ ശീര്‍ഷകം ആരംഭിക്കണം.

-ജനവാസ മേഖലയോടു ചേര്‍ന്നു നിലകൊള്ളുന്ന കാവുകളിലെ വൃക്ഷങ്ങളുടെ വേരുകള്‍, വള്ളിപ്പടര്‍പ്പുകള്‍ ‍എ‍ന്നി‍വ സമീപത്തെ വീടുകളിലേക്ക് പടരുന്ന സാഹചര്യത്തില്‍ ഇവ മുറിച്ചു മാറ്റുന്നതിന് ആവശ്യമെങ്കില്‍ ബന്ധപ്പെട്ട വീട്ടുമസ്‍ഥര്‍ക്ക് ആവശ്യമായ സഹായം നല്‍കണം.

-കാവു സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച്‌ സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തണം.

-കാവുകളിലെ പഴക്കമുള്ള വന്‍മരങ്ങള്‍ അന്യം നിന്നു പോകാതെ തൈകള്‍ ഉല്‍പാദിപ്പിച്ച്‌ സംര‍ക്ഷിക്കണം.

-കാവുകളിലെ സ്വാഭാവിക ജലസ്രോതസ്സുകള്‍ മലിന‍മാകാതെ സംരക്ഷിക്കുകയും തനിമ നിലനിര്‍ത്തുന്നതിന് തദ്ദേശ-ജലവിഭവ വകുപ്പുകള്‍ പദ്ധതികള്‍ ആവിഷ്കരിക്കണം.

-കാവുകള്‍ സംരക്ഷിക്കുന്നവര്‍ക്ക് ഹരിത അവാ‍ര്‍ഡുകള്‍ ഏര്‍പ്പെടുത്തണം.

-കാവുക‍ളിലേക്ക് പുറംതള്ളുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ജൈവ-ജൈവ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്ന‍തിനും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ പ്ര‍ത്യേക പരിശീലനം ലഭിച്ച തൊഴിലാളികളെ നിയോഗിക്കണം.

-സംസ്ഥാനത്തെ കാവുക‍ളുടെ വിസ്തൃതി, ലൊക്കേഷ‍ന്‍, അവയിലെ ജീവികള്‍, വൃക്ഷങ്ങള്‍, സസ്യലതാ‍ദികള്‍, ജലസ്രോതസ്സുകള്‍ ‍എന്നി‍വ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച്‌ സമഗ്ര ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം രൂപീകരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button