Latest NewsSaudi ArabiaNewsInternationalGulf

യുഎസിൽ നിന്നും ഫ്രാൻസിൽ നിന്നുമുള്ള കോഴിയിറച്ചിയ്ക്ക് നിരോധനം ഏർപ്പെടുത്തി സൗദി

ജിദ്ദ: യുഎസിൽ നിന്നും ഫ്രാൻസിൽ നിന്നുമുള്ള കോഴിയിറച്ചിയ്ക്ക് നിരോധനം ഏർപ്പെടുത്തി സൗദി അറേബ്യ. പക്ഷിപ്പനിയെ തുടർന്നാണ് നടപടി. യുഎസ് സംസ്ഥാനങ്ങളായ ഡെലവെയർ, കെന്റക്കി, ഫ്രാൻസിലെ മായൻ മേഖല എന്നിവിടങ്ങളിൽ നിന്നുള്ള കോഴി ഇറച്ചിയും അവയുടെ ഉൽപന്നങ്ങളും നിരോധിച്ചതായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ചേംബർ ഓഫ് കൊമേഴ്സ് അറിയിച്ചു.

Read Also: ‘ഇനി ഇക്കാര്യവും പറഞ്ഞ് ഈ വഴി വരേണ്ട’: സില്‍വര്‍ ലൈൻ വിശദീകരണത്തിനെത്തിയ എംഎല്‍എയ്ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം

അമേരിക്കയിലും ഫ്രഞ്ച് മേഖലയിലും പക്ഷിപ്പനി രോഗം മാരകമാണ്. ഡെന്മാർക്കിലെ സെൻട്രൽ ഡെൻമാർക്ക് മേഖലയിൽ നിന്നും റഷ്യയിലെ സ്റ്റാവ്റോപോൾ മേഖലയിൽ നിന്നും കോഴിയിറച്ചിയും മുട്ടകളും ഇറക്കുമതി ചെയ്യുന്നത് നേരത്തെ സൗദി നിരോധിച്ചിരുന്നു.

Read Also: ‘വെറുതെ പറയുന്നതെങ്ങനെ വധഗൂഢാലോചനയാകും?’ : ദിലീപിനെതിരെയുള്ള കേസിൽ സംശയം ഉന്നയിച്ച് കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button