Latest NewsNewsInternationalOmanGulf

ഒമാനിൽ നിന്നും നാലു ഇന്ത്യൻ നഗരങ്ങളിലേക്ക് സർവ്വീസ് നടത്തും: അറിയിപ്പുമായി സലാം എയർ

മസ്‌കത്ത്: നാല് ഇന്ത്യൻ നഗരങ്ങളിലേക്ക് യാത്രാ വിമാന സർവ്വീസുകൾ നടത്തുമെന്ന് ഒമാൻ വിമാനക്കമ്പനിയായ സലാം എയർ. കേരളം ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കാണ് സലാം എയർ സർവ്വീസ് നടത്തുന്നത്. കേരളത്തിലെ കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കാണ് സലാം എയർ സർവീസ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന് പുറമെ ജയ്പൂർ, ലക്നൗ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കും സർവ്വീസ് നടത്തുമെന്ന് സലാം എയർ സർവ്വീസ് വ്യക്തമാക്കി.

Read Also: ആധാർ കാർഡുമായി പാൻ കാർഡ് ബന്ധിപ്പിച്ചില്ലെങ്കിൽ ആയിരം രൂപ പിഴ, അവസാന ദിവസം മാർച്ച് 31: വിശദവിവരങ്ങൾ

തിരുവനന്തപുരം, ജയ്പൂർ, ലക്നൗ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ മസ്‌കറ്റിൽ നിന്നും, കോഴിക്കോട്ടേക്കുള്ള സർവീസ് സലാലയിൽ നിന്നുമാണ് സലാം എയർ പ്രഖ്യാപിച്ചിരിക്കുന്നത്. 2022 ഏപ്രിൽ 3 മുതൽ വെള്ളി, ഞായർ ദിനങ്ങളിലാണ് സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് സർവ്വീസ് നടത്തുന്നത്. ഞായറാഴ്ചകളിൽ ഒഴികെ ആഴ്ചയിൽ എല്ലാ ദിവസവും മസ്‌കത്തിൽ നിന്നും ജയ്പൂരിലേക്ക് സർവ്വീസ് നടത്തും. തിങ്കളാഴ്ചകളിൽ ഒഴികെ ആഴ്ചയിൽ എല്ലാ ദിവസവും മസ്‌കത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് സലാം എയർ സർവ്വീസ് നടത്തും.

Read Also: ഹിജാബ് ധരിക്കാതെ പരീക്ഷ എഴുതില്ലെന്ന പിടിവാശിയില്‍ വിദ്യാര്‍ത്ഥിനികള്‍, പത്താം ക്ലാസ് പരീക്ഷ എഴുതിയില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button