KeralaLatest NewsIndiaNews

വിനാശമേ നിന്റെ പേരോ സി.പി.എം? ത്രിപുരയുടെയും ബംഗാളിന്റേയും രാഷ്ട്രീയ വിവേകം ആർജിക്കാൻ എത്ര നാൾ വേണം? – എസ്.സുരേഷ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ദേശീയ പണിമുടക്കിനെ ഏറ്റെടുത്തത് കേരളം മാത്രമാണ്. കേരളത്തിലെ ജനങ്ങളെ വലച്ചുകൊണ്ടുള്ള പണിമുടക്കിനെ വിമർശിച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്. സകല സംരംഭങ്ങളും തകർത്തുകൊണ്ട് സി.പി.എം – കോൺഗ്രസ് നടത്തിയ പണിമുടക്കിന് ശേഷം, ‘നിങ്ങൾക്കും സംരംഭകരാകാം’ എന്ന പദ്ധതിയുമായി രംഗത്ത് വന്ന സർക്കാരിനെ പരിഹസിക്കുകയാണ് എസ് സുരേഷ്. വിനാശകാരിയായ ഈ മുന്നണികളെ തുരത്തി, ത്രിപുരയുടെയും, പശ്ചിമ ബംഗാളിന്റേയും രാഷ്ട്രീയ വിവേകം ആർജിക്കാൻ പ്രബുദ്ധ കേരളത്തിന് ഇനിയും എത്ര നാൾ വേണമെന്ന് അദ്ദേഹം ചോദിക്കുന്നു.

വ്യവസായ വകുപ്പ് സംരംഭകരെ തേടിയിറങ്ങാനും താൽപ്പര്യം പ്രകടിപ്പിക്കുന്നവരെ കൈപിടിച്ച് സംരംഭകനാക്കുന്നതിനുമുള്ള ‘നിങ്ങൾക്കും സംരംഭകരാകാം’ എന്ന സർക്കാർ പദ്ധതിയെയാണ് എസ്. സുരേഷ് പരിഹസിച്ചത്. ജനങ്ങളെ വലച്ച്, ഉള്ള സംരംഭങ്ങളെല്ലാം നിശ്ചലമാക്കി സി.പി.എം മുൻകൈ എടുത്ത് ‘വിജയിപ്പിച്ച’ സമരത്തിന് തൊട്ടുപിന്നാലെയാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഇതിലെ ഇരട്ടത്താപ്പാണ് എസ്. സുരേഷ് തുറന്നു കാണിച്ചത്.

Also Read:റഷ്യ – ഉക്രൈൻ യുദ്ധം: ഇന്ത്യയുടെ നിലപാട് ലോകം നേരിട്ട് കണ്ടു, കൃത്യമായ ധാരണയുണ്ടായിരുന്നു: രാജ്യത്തെ പൊക്കി ശശി തരൂർ

അതേസമയം, പദ്ധതിയുടെ ഭാഗമായി 2022–23 സാമ്പത്തികവർഷം സംരംഭക വർഷമായി സർക്കാർ പ്രഖ്യാപിക്കുകയാണ്. ഒരു ലക്ഷം സംരംഭമാണ് ഈ സംരംഭക വർഷത്തിൽ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി ശാസ്‌ത്രീയമായ കർമപദ്ധതിയും വ്യക്തമായ കലണ്ടറും പ്രൊഫഷണലായ നിർവഹണ സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ, വ്യവസായം, തദ്ദേശഭരണം, സഹകരണം, കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം, ടൂറിസം, തൊഴിൽ, ധന വകുപ്പുകൾ ഏകോപിതമായാണ് സംരംഭക വർഷത്തിന് നേതൃത്വം നൽകുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘം പ്രായോഗികതലത്തിൽ നേതൃത്വം കൊടുക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button