പോര്‍ട്ടോ: ഖത്തര്‍ ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ച് പോര്‍ച്ചുഗലും പോളണ്ടും. പ്ലേ ഓഫ് ഫൈലനില്‍ മാസിഡോണിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകർത്താണ് പോര്‍ച്ചുഗല്‍ ഖത്തറിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. ആവേശ പോരാട്ടത്തില്‍ പോര്‍ച്ചുഗലിന് വെല്ലുവിളി ഉയര്‍ത്താന്‍ ഇറ്റലിയെ വിറപ്പിച്ച മാസിഡോണിയക്ക് കഴിഞ്ഞില്ല.
32-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസും റൊണാള്‍ഡോയും നടത്തിയ മുന്നേറ്റത്തിന് ഒടുവില്‍ ബ്രൂണോയുടെ ഗോളിൽ പോര്‍ച്ചുഗൽ ആദ്യ ലീഡ് നേടി. ആദ്യ പകുതിയില്‍ പറങ്കികളുടെ പൂര്‍ണ ആധിപത്യമാണ് സ്റ്റേഡിയം കാഴ്ചവെച്ചത്. രണ്ടാം പകുതിയില്‍ വീണ്ടും ബ്രൂണോ തന്നെ പോര്‍ച്ചുഗലിനായി വല കുലുക്കി. 66-ാം മിനിറ്റില്‍ ജോട്ട നല്‍കിയ മനോഹരമായ പാസ് ബ്രൂണോ വലയിലെത്തിച്ചു.
Read Also:- ഐപിഎല്ലിൽ ആ പാക് താരം കളിക്കുന്നുണ്ടായിരുന്നെങ്കില്‍ 20 കോടി വരെ കിട്ടിയേനെ: അക്തര്‍
ജയത്തോടെ, പോർച്ചുഗൽ ഖത്തര്‍ ലോകകപ്പിലേക്ക് യോഗ്യത നേടി. ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഞ്ചാം ലോകകപ്പാണിത്. അതേസമയം, സ്വീഡനെ എതിരില്ലാത്തെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പോളണ്ടും ഖത്തര്‍ ലോകകപ്പിലേക്ക് യോഗ്യത നേടി. 49-ാം മിനിറ്റില്‍ കിട്ടിയ പെനാൽറ്റിയിലൂടെ സൂപ്പര്‍ താരം ലെവന്‍ഡോസ്‌കിയും, 72-ാം മിനിറ്റില്‍ പിയര്‍ സെലന്‍സ്‌കിയുമാണ് പോളണ്ടിന് വേണ്ടി ഗോൾ നേടിയത്.
Post Your Comments