ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ പ്രതി അജ്മല്‍ കസബിനെ സംബന്ധിച്ച് ഇന്ത്യയ്ക്ക് വിവരം നല്‍കിയത് മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫാണെന്ന് വെളിപ്പെടുത്തല്‍. പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദാണ് ഇക്കാര്യം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുന്നത്. നിലവിലെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പങ്കെടുത്ത ചടങ്ങിലാണ് ഈ സുപ്രധാന വിവരം അദ്ദേഹം പങ്കുവെച്ചത്.
പാക് പൗരനായ അജ്മല്‍ കസബിന്റെ വിവരങ്ങള്‍, ഇന്ത്യയ്ക്ക് കൈമാറിയതിലൂടെ വന്‍ ചതിയാണ് നവാസ് ഷെരീഫ് ചെയ്തതെന്ന് മന്ത്രി ഷെയ്ഖ് റഷീദ് പറഞ്ഞു.
പാകിസ്ഥാന്‍ തീവ്രവാദി സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയിലെ ഭീകരനായിരുന്നു അജ്മല്‍ കസബ്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം, ജീവനോടെ പിടിയിലായ ഏക ഭീകരന്‍ കസബാണ്.
വിവിധ നടപടിക്രമങ്ങള്‍ക്ക് ശേഷം, അജ്മല്‍ കസബിനെ 2012 നവംബര്‍ 21ന് രാവിലെ 7.30ന് പൂനെയിലെ യെര്‍വാദ ജയിലില്‍ തൂക്കിലേറ്റുകയായിരുന്നു.
Post Your Comments