മനാമ: ഹിജാബ് ധരിച്ച സ്ത്രീക്ക് പ്രവേശനം നിഷേധിച്ചതിന്റെ പേരിൽ ബഹ്റൈനിലെ ഇന്ത്യൻ റസ്റ്ററന്റ് അടച്ചുപൂട്ടി എന്ന വ്യാജ വാർത്ത കാട്ടുതീ പോലെയായിരുന്നു ഇന്ത്യയിലും കേരളത്തിലും പടർന്നത്. ബഹ്റൈൻ തലസ്ഥാനമായ മനാമയിലെ അദ് ലിയയിലാണ് സംഭവം. പ്രചരിക്കപ്പെട്ടത് പോലെയല്ല കാര്യങ്ങൾ. യുവതിയെ തടഞ്ഞത് ഇന്ത്യക്കാരനല്ല. റെസ്റ്റോറന്റിലെ മാനേജർ ആയ ബ്രിട്ടീഷുകാരൻ ആണ് മറിയം നാജി എന്ന അറബ് യുവതിയെയും സുഹൃത്തിനെയും തടഞ്ഞത്. മറിയം തന്നെ ഇക്കാര്യം തന്റെ ട്വിറ്ററിലൂടെ വെളിപ്പെടുത്തുകയായിരുന്നു.
ഇന്ത്യയിൽ ഹിജാബ് വിവാദം കത്തി നിൽക്കുന്ന സാഹചര്യത്തിൽ എരി തീയിലേക്ക് എണ്ണയൊഴിക്കാം എന്ന് കരുതിയ ചിലരാണ്, ഈ വ്യാജ വാർത്തയ്ക്ക് പിന്നിലെന്നാണ് സൂചന. ചിലയാളുകൾ ഈ ഇന്ത്യക്കാരനെ കർണാടക സ്വദേശിയായും പ്രചരിപ്പിച്ചു. ബ്രിട്ടീഷുകാരനായ മാനേജർ ആണ് സുഹൃത്തിനൊപ്പം റെസ്റ്റോറന്റിലെത്തിയ മറിയത്തെ തടഞ്ഞത്. സംഭവം അറിഞ്ഞ്, യുവതിയോട് മാപ്പ് ചോദിച്ചത് റസ്റ്റോറന്റ് ഉടമ ആയ ഇന്ത്യക്കാരൻ ആണ്.
Also Read:ചുണ്ടുകൾക്ക് സൗന്ദര്യവും ആരോഗ്യവും നൽകാൻ ബീറ്റ്റൂട്ട്!
സംഭവിച്ചത് ഇതാണെന്ന് യുവതി തന്നെ വ്യക്തമാക്കി രംഗത്ത് വന്നിട്ടും വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണ് ചിലർ. വിഷയത്തിൽ, ബഹ്‌റൈൻ ഉദ്യോഗസ്ഥർ അന്വേഷണം നടത്തുന്നതിന് മുൻപ് തന്നെ, യുവതിയെ അപമാനിച്ച മാനേജരെ റസ്റ്റോറന്റ് ഉടമ പുറത്താക്കിയിരുന്നു. വാര്‍ത്തയിലും അഭ്യൂഹങ്ങളിലും തനിക്ക് വളരെയേറെ വിഷമം ഉണ്ടെന്നും മാനേജര്‍ ഇന്ത്യക്കാരനല്ലെന്നും മറിയം ട്വീറ്റില്‍ കുറിച്ചു.
‘എന്നെ വിശ്വസിക്കൂ, എനിക്ക് ഇന്ത്യക്കാരെ കണ്ടാല്‍ അറിയാം. ദയവായി അങ്ങനെ ചെയ്യുന്നത് നിര്‍ത്തൂ. ഇന്ത്യക്കാരനല്ല ഞങ്ങളെ തടഞ്ഞത്. റെസ്‌റ്റോറന്റ് ഉടമസ്ഥനോട് സംസാരിച്ചു, ഇന്ത്യക്കാരനാണ് അദ്ദേഹം. ഞങ്ങളോട് വളരെയധികം കരുണ കാണിച്ച അദ്ദേഹം, സംഭവിച്ച കാര്യത്തിന് ക്ഷമ ചോദിക്കുകയും ചെയ്തു. അതുകൊണ്ട് ഞങ്ങള്‍ അത് അവിടെ അവസാനിപ്പിച്ചു. ഇതാണ് സത്യം’, മറിയം ട്വീറ്റ് ചെയ്തു.
സംഭവം വിവാദമായതോടെ, തങ്ങളെ തടഞ്ഞയാൾ ഇത്യക്കാരനാണെന്ന് വ്യാജ പ്രചാരണങ്ങൾ നടക്കുന്നത് കണ്ടപ്പോൾ സത്യാവസ്ഥ വിശദീകരിക്കേണ്ടതുണ്ടെന്ന് വ്യക്തമായെന്നും, അതിനാലാണ് ഈ കുറിപ്പെന്നും യുവതി പറയുന്നു. ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ലക്ഷ്യം വയ്ക്കുന്നത് അനീതിയാണെന്ന് വിശ്വസിക്കുന്നത് കൊണ്ട്, സംഭവത്തിലുള്‍പ്പെട്ട വ്യക്തിയുടെ രാജ്യം വെളിപ്പെടുത്തേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നാണ് കരുതുന്നതെന്ന് യുവതി പറഞ്ഞു.
Post Your Comments