മുംബൈ: ഐപിഎല്ലില്‍ അരങ്ങേറ്റക്കാരുടെ മത്സരത്തിൽ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. അരങ്ങേറ്റക്കാരുടെ മത്സരം ഏറെ ആവേശത്തോടെയാണ് ക്രിക്കറ്റ് ലോകം ഏറ്റെടുത്തത്. കൂടാതെ, പാണ്ഡ്യ ബ്രദേഴ്‌സും മത്സരത്തില്‍ നേര്‍ക്കുനേര്‍ വന്നതും ആരാധകര്‍ക്ക് ആവേശം പകര്‍ന്നു.
മത്സരത്തില്‍ ഹര്‍ദ്ദിക് പാണ്ഡ്യ നായകനായ ഗുജറാത്തിനായിരുന്നു വിജയം. എന്നാല്‍, എതിര്‍ ടീമിലുള്ള ക്രുണാല്‍ പാണ്ഡ്യയ്ക്ക് ഹര്‍ദ്ദിക്കിനെ പുറത്താക്കാനായി. മത്സരശേഷം, ഇതേക്കുറിച്ച് ഹര്‍ദ്ദിക് പ്രതികരിച്ചു. ‘എന്റെ വിക്കറ്റ് അവന്‍ വീഴ്ത്തി, കളി ഞാന്‍ ജയിച്ചു. എന്നാല്‍, നിക്ഷ്പക്ഷരാണ് എന്റെ കുടുംബം അവര്‍ ഹാപ്പിയാണ്’ ഹര്‍ദ്ദിക് പറഞ്ഞു. ഗുജറാത്ത് ഇന്നിംഗ്സിന്റെ 11-ാം ഓവറിലെ ക്രുണാലിന്റെ ആദ്യ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ചാണ് ഹര്‍ദ്ദിക് പുറത്തായത്. എന്നാല്‍, ഈ വിക്കറ്റ് ക്രുണാല്‍ ആഘോഷിച്ചതുമില്ല.
Read Also:- സഞ്ജുവിന് നൂറില്‍ നൂറ്: ഐപിഎല്ലില്‍ തകർപ്പൻ വിജയ തുടക്കവുമായി രാജസ്ഥാൻ റോയൽസ്
159 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് ടൈറ്റന്‍സ് രണ്ട് പന്ത് ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 24 പന്തില്‍ 40 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രാഹുല്‍ തിവാട്ടിയയുടെയും ഏഴ് പന്തില്‍ 15 റണ്‍സുമായി പുറത്താകാതെ നിന്ന അഭിനവ് മനോഹറിന്‍റെയും മികച്ച പ്രകടനമാണ് ടൈറ്റന്‍സിനെ ജയത്തിലേക്ക് നയിച്ചത്.
Post Your Comments