NattuvarthaLatest NewsKeralaNewsIndia

വെറും മൂന്ന് ജില്ലകളിലെ മാവോവാദി വേട്ടയ്ക്കെന്ന് പറഞ്ഞ് സർക്കാർ വാങ്ങിയത് കോടികൾ: കേന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

ന്യൂഡൽഹി: വെറും മൂന്ന് ജില്ലകളിലെ മാവോവാദി വേട്ടയ്ക്കെന്ന് പറഞ്ഞ് കേരള സർക്കാർ വാങ്ങിയത് കോടികൾ. കേന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പുറത്തു വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 6.67 കോടി രൂപയാണ് ഈ വകുപ്പിൽ സർക്കാർ സ്വന്തമാക്കിയിട്ടുള്ളത്. മ​ല​പ്പു​റം, പാ​ല​ക്കാ​ട്, വ​യ​നാ​ട് എന്നീ ജി​ല്ല​ക​ളി​ലേ​ക്കാ​ണ് കേന്ദ്രം ഈ ​പ​ണം ന​ല്‍​കി​യ​ത്.

Also Read:വിൽ സ്മിത്ത് അവതാരകനെ അടിച്ച സംഭവം: മൗനം വെടിഞ്ഞ് ഭാര്യ ജെയ്‍ഡ പിന്‍കറ്റ്

കേരളത്തിലെ മാവോവാദികളെ ക്രൂരമായി കൊലപ്പെടുത്തിയ സർക്കാർ, അതിന്റെ ആവശ്യം കൂടി വിശദീകരിക്കണം എന്ന് കാണിച്ച് കെ സുധാകരൻ ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ ശുപാർശയ്ക്ക് ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി നി​ത്യാ​ന​ന്ദ റാ​യ് നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. എ​ട്ടു മാ​വോ​വാ​ദി​ക​ളെ പൊ​ലീ​സ് വ​ധി​ച്ചെന്ന് പോലീസ് പറഞ്ഞതായി നി​ത്യാ​ന​ന്ദ റാ​യ് മറുപടി നൽകി.

എന്നാൽ, സർക്കാർ ഇവിടെ അട്ടിമറി നടത്തിയിട്ടുണ്ടെന്നാണ് കെ സുധാകരൻ ആരോപിക്കുന്നത്. ‘സം​സ്ഥാ​ന​ത്ത് മ​ല​പ്പു​റം, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളെ​യാ​ണ് മാ​വോ​വാ​ദി​ക​ളെ നേ​രി​ടു​ന്ന​തി​നു​ള്ള സു​ര​ക്ഷ​കാ​ര്യ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. 2018 ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ലാ​ണ് ഈ ​പ​ദ്ധ​തി ഈ ​ജി​ല്ല​ക​ളി​ല്‍ ന​ട​പ്പാ​ക്കി​യ​ത്. അ​തി​നു​ശേ​ഷം അ​നു​വ​ദി​ച്ച തു​ക​യാ​ണ് 6.67 കോ​ടി. 2000 മു​ത​ല്‍ 2015വ​രെ കേ​ര​ള​ത്തി​ല്‍ മാ​വോ​വാ​ദി​ക​ള്‍ കൊ​ല്ല​പ്പെ​ട്ടി​ട്ടി​ല്ല. 2016ല്‍ ​ര​ണ്ടു​പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. കേ​ന്ദ്ര സ​ഹാ​യ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ശേ​ഷം 2019, 2020 വ​ര്‍​ഷ​ങ്ങ​ളി​ലാ​യി ആ​റു പേ​രും വ​ധി​ക്ക​പ്പെ​ട്ടു. കേ​ര​ള​ത്തി​ല്‍ ന​ട​ന്ന മാ​വോ​വാ​ദി കൊ​ല​പാ​ത​ക​ങ്ങ​ളി​ല്‍ സ​മ​ഗ്രാ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് അ​ടി​വ​ര​യി​ടു​ന്ന​താ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ൽ’, കെ സു​ധാ​ക​ര​ന്‍ പ്ര​തി​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button