പൂനെ: ഐപിഎല്ലില്‍ വിജയ തുടക്കവുമായി രാജസ്ഥാൻ റോയൽസ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 61 റണ്‍സിന്‍റെ വമ്പന്‍ ജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. എന്നാൽ, മത്സരത്തിനിടെ എല്ലാ ക്രിക്കറ്റ് പ്രേമികൾക്കിടയിലും വളരെ ഏറെ ശ്രദ്ധേയമായി മാറിയത് ഫീൽഡിങ് സമയത്തെ സഞ്ജുവിന്റെ മലയാളത്തിലെ സംസാരമാണ്.
പലപ്പോഴും കീപ്പർ റോളിൽ നിൽക്കുമ്പോൾ സഹതാരങ്ങളുമായി മലയാളത്തിൽ സംസാരിക്കാറുള്ള സഞ്ജു സാംസൺ വീണ്ടും അത് ആവർത്തിക്കുന്നത് ഇന്നലെ ഹൈദരാബാദിനെതിരായ മത്സരത്തിൽ കാണാൻ സാധിച്ചു.
ഹൈദരാബാദിന്റെ ബാറ്റിങ് നടക്കവേ ഒമ്പതാം ഓവറിലാണ് വിക്കറ്റ് കീപ്പർ കൂടിയായ സഞ്ജു ബൗണ്ടറി ലൈനിലെ ഫീൽഡറോട് അൽപ്പം ഇറങ്ങി നിൽക്കാൻ മലയാളത്തിൽ പറഞ്ഞത്. സഞ്ജുവിന്റെ ഈ മലയാളം സംസാരം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ അടക്കം തരംഗമായി മാറിയത്.
യുസ്‌വേന്ദ്ര ചഹലിൻ്റ ആദ്യത്തെ ഓവറിലെ ആദ്യത്തെ ബോൾ എറിഞ്ഞതിന് ശേഷം ‘എടാ നീ ഇറങ്ങി നിന്നോ’ എന്ന് ദേവ്ദത്തിനോട് മലയാളത്തിൽ പറയുകയും അടുത്ത ബോളിൽ സഞ്ജു പറഞ്ഞ സ്പോട്ടിൽ ക്യാച്ചും. ഇതിനെ, സഞ്ജുവിന്റെ ക്യാപ്റ്റൻസി മികവ് എന്നാണ് മലയാളി ക്രിക്കറ്റ് പ്രേമികൾ അടക്കം ഇപ്പോൾ വിശേഷിപ്പിക്കുന്നത്.
Read Also:- എന്റെ വിക്കറ്റ് അവന്‍ വീഴ്ത്തി, കളി ഞാന്‍ ജയിച്ചു: ഹര്‍ദ്ദിക് പാണ്ഡ്യ
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയുള്ള നൂറാം മത്സരത്തിനാണ് സഞ്ജു സാംസൺ ഇന്നലെ ഇറങ്ങിയത്. ബാറ്റിംഗിലും ക്യാപ്റ്റന്‍സിയിലും നൂറില്‍ നൂറു മാര്‍ക്കുമായി സഞ്ജു സാംസണ്‍ തിളങ്ങി. സഞ്ജുവാണ് മത്സരത്തിലെ താരം.
സഞ്ജു ???? pic.twitter.com/Lrymp46ivW
— king Kohli (@koh15492581) March 29, 2022
Post Your Comments