Latest NewsIndiaNews

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേന്ദ്രം. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും മൂന്ന് ശതമാനം ക്ഷാമബത്ത വര്‍ധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഏഴാമത്തെ കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് വര്‍ധനവ് നടപ്പിലാക്കിയത്.

Read Also : സി​നി​മാ തി​യ​റ്റ​റി​ലെ ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് ഗ​ര്‍​ഭി​ണി​യെ മ​ർ​ദ്ദി​ച്ച സം​ഭ​വം : ഒ​രാ​ൾ അ​റ​സ്റ്റി​ൽ

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎയും, പെന്‍ഷന്‍കാര്‍ക്ക് ഡിആറുമാണ് വര്‍ധിപ്പിച്ചത്.
വര്‍ധനവ് മുന്‍കാല പ്രാബല്യത്തോടെ നിലവില്‍ വരും. 2022 ജനുവരി ഒന്ന് മുതലുള്ള ക്ഷാമബത്തയിലാണ്, വര്‍ധനവ് നടപ്പിലാക്കുക. അടിസ്ഥാന ശമ്പളത്തിന്റെ 31 ശതമാനമായിരുന്നു ക്ഷാമബത്ത നല്‍കിയിരുന്നത്. അതിന്മേലാണ് വര്‍ധനവ് പ്രാബല്യത്തില്‍ വരിക. ഇതോടെ, പുതുക്കിയ ഡിഎ 34 ശതമാനമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button