തിരുവനന്തപുരം: ട്രേഡ് യൂണിയൻ സമരത്തിൽ ഇടപെട്ട കോടതിയെ രൂക്ഷമായി വിമർശിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ജീവനക്കാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവ് അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
‘കോടതിക്ക് ബ്രിട്ടീഷ് പ്രേതം ബാധിച്ചിരിക്കുന്നു. സമരം ചെയ്യാന്‍ അവകാശമില്ലെന്ന് പറയാന്‍ ഇതെന്താ വെള്ളരിക്ക പട്ടണമാണോ? ജഡ്ജിമാര്‍ അടക്കം കോടതിയില്‍ ജോലി ചെയ്യുന്നത് സമരങ്ങളിലൂടെ നേടിയ സ്വാതന്ത്ര്യത്തെ തുടര്‍ന്നാണ്’, ജയരാജൻ പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ മുഴുവന്‍ കടകളും ഇന്ന് തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. പണിമുടക്കില്‍ കടകള്‍ മാത്രം അടച്ചിടേണ്ട കാര്യമില്ലെന്ന്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവുഹാജി പറഞ്ഞു. സംസ്ഥാനത്ത് പണിമുടക്കിന് സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ്, വ്യപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം.
Post Your Comments