പൂനെ: ഐപിഎൽ 15-ാം സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദും രാജസ്ഥാൻ റോയൽസും ഇന്ന് നേർക്കുനേർ ഏറ്റുമുട്ടും. പൂനെയിൽ വൈകിട്ട് 7.30നാണ് മത്സരം. പുതിയ താരങ്ങളെ അണിനിരത്തിയാണ് സഞ്ജു സാംസന്‍റെ രാജസ്ഥാൻ റോയൽസും സൺറൈസേഴ്‌സ് ഹൈദരാബാദും വരുന്നത്. ട്രെന്‍റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്‌വേന്ദ്ര ചാഹൽ, ആർ അശ്വിൻ എന്നിവർക്കൊപ്പം ജിമ്മി നീഷവും നേഥൻ കൂൾട്ടർ നൈലും ഉൾപ്പെടുന്ന മികച്ച ബൗളിംഗ് നിരയാണ് രാജസ്ഥാൻ ഇത്തവണ അണിനിരത്തുന്നത്.
എന്നാൽ, ഭുവനേശ്വർ കുമാർ, ടി നടരാജൻ. ഉമ്രാൻ മാലിക്, വാഷിംഗ്ടൺ സുന്ദർ എന്നിവരെയാവും വില്യംസൺ വിശ്വസിച്ച് പന്തേൽപിക്കുക. ബൗളിംഗ് തന്ത്രമോതാൻ രാജസ്ഥാന് ലസിത് മലിംഗയും ഹൈദരാബാദിന് ഡെയ്‌ല്‍ സ്റ്റെയ്‌നുമുണ്ട്. ജോസ് ബട്‌ലറും യശസ്വീ ജയ്സ്വാളും റോയൽസിന്‍റെ ഇന്നിംഗ്സ് തുറക്കെനെത്തുമ്പോൾ മൂന്നാമനായി ദേവ്ദത്ത് പടിക്കലും നാലമനായി നായകൻ സഞ്ജുവുമുണ്ട്.
Read Also:- മൈഗ്രേയ്ൻ കുറയ്ക്കാൻ ഇതാ ചില എളുപ്പ വഴികൾ!
ഷിമ്രോൺ ഹെറ്റ്മെയറിന്‍റെ വെടിക്കെട്ട് ബാറ്റിംഗും രാജസ്ഥാന് പ്രതീക്ഷയേറെ. വില്യംസണും സമദും ഒഴികെയുള്ള ബാറ്റർമാരെല്ലം ഹൈദരബാദിൽ പുതിയ ഇന്നിംഗ്സിന് തുടക്കമിടുന്നവരാണ്. രാഹുൽ ത്രിപാഠി, അഭിഷേക് ശർമ്മ, നിക്കോളാസ് പൂരാൻ, എയ്ൻ മാർക്രാം എന്നിവരുടെ ബാറ്റിംഗ് മികവാണ് ഹൈദരാബാദിന്റെ കരുത്ത്.
Post Your Comments