ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക്, പ്രതിരോധ രംഗത്തും ഇന്ത്യ പിന്തുണ നല്‍കുന്നു. ശ്രീലങ്കന്‍ വ്യോമസേനയിലേയും നാവിക സേനയിലേയും സേനാംഗങ്ങളെ ഇന്ത്യ പരിശീലിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പരിശീലനം നല്‍കാനായി, ഇന്ത്യന്‍ നാവിക സേനയുടെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടര്‍ കാട്ടുനായകെയിലെ ശ്രീലങ്കന്‍ എയര്‍ബേസില്‍ എത്തി.
Read Also : കോൺഗ്രസ് എം.എൽ.എയുടെ മകനും മറ്റുള്ളവരും എന്നെ ബലാത്സംഗം ചെയ്തു, അവരെ തൂക്കിക്കൊല്ലണം: ദൗസ കേസിലെ ഇര
ലങ്കന്‍ എയര്‍ഫോഴ്‌സ് പൈലറ്റുമാര്‍ക്ക്, ഇന്ത്യയുടെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ പരിചയപ്പെടുത്താനും കോ-പൈലറ്റ് അനുഭവം നല്‍കാനുമാണ് പരിശീലനം ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരാഴ്ച്ചയാണ് പരിശീലനം നല്‍കുക. ശ്രീലങ്കന്‍ നാവിക സേനയുടെ അഡ്വാന്‍സ്ഡ് ഓഫ് ഷോര്‍ പട്രോള്‍ വെസ്സല്‍ ആയ, സയൂരാലയില്‍ പരിശീല സംഘം വിപുലമായ ഡെക്ക് ലാന്‍ഡിംഗ് പരിശീലനം നടത്തി.
ഇരുരാജ്യങ്ങളിലേയും സായുധ സേനകള്‍ തമ്മിലുള്ള ബന്ധം ഇതിലൂടെ ശക്തിപ്പെടുമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയ വക്താവ് ചൂണ്ടിക്കാട്ടി.
അതേസമയം, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് ആശ്വാസമായി വീണ്ടും ഇന്ത്യ സഹായം എത്തിച്ചു. ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളുടെ ഇറക്കുമതിയ്ക്കായി നൂറ് കോടി ഡോളറാണ് ഇന്ത്യ വായ്പയായി നല്‍കുന്നത്. കഴിഞ്ഞമാസം പെട്രോളിയം ഉത്പ്പന്നങ്ങള്‍ വാങ്ങാന്‍ ഇന്ത്യ 50 കോടി ഡോളര്‍ രാജ്യത്തിന് വായ്പ നല്‍കിയിരുന്നു.
Post Your Comments