KeralaLatest NewsNewsIndia

കുറ്റി തറച്ച സ്ഥലം കാണിച്ചാൽ ലോൺ കിട്ടും, അതുകൊണ്ട് ബാങ്കുകൾ വെറുതെ ഓവര്‍ സ്മാര്‍ട്ടാകരുത്: കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: കെ റെയിൽ വായ്പയെക്കുറിച്ച് വ്യക്തമാക്കി ധനമന്ത്രി കെഎൻ ബാലഗോപാൽ രംഗത്ത്. കുറ്റി തറച്ച സ്ഥലം കാണിച്ചാൽ ലോൺ കിട്ടുമെന്നും അതുകൊണ്ട് ബാങ്കുകൾ വെറുതെ ഓവര്‍ സ്മാര്‍ട്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

Also Read:പല ആരാധനാ വിഗ്രഹങ്ങളും ഉടഞ്ഞു വീഴും, തിരഞ്ഞെടുപ്പായാൽ പിണറായി സർക്കാർ റിപ്പോർട്ട് പുറത്തുവിടും: പരിഹസിച്ച് പാർവതി

‘സില്‍വര്‍ ലൈനിനായി കെ റെയില്‍ എന്നെഴുതിയ അതിരടയാള കല്ലിട്ട സ്ഥലം ഈട് വച്ച്‌ വായ്പയെടുക്കാന്‍ തടസമില്ല. ലോണ്‍ നല്‍കാതിരിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളില്‍ സര്‍ക്കാര്‍ ഇടപെടും. ബാങ്കുകള്‍ ഓവര്‍ സ്മാര്‍ട്ടാകരുത്. ബാങ്കേഴ്സ് സമിതിയുമായി വിഷയം ചര്‍ച്ചചെയ്യും’, കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു

അതേസമയം, വായ്പ നിഷേധിച്ചാല്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും, ഒറ്റപ്പെട്ട സംഭവങ്ങളില്‍ പരിശോധനയുണ്ടാകുമെന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷവും ജനങ്ങളുടെ മനസില്‍ തീകോരിയിടുകയാണെന്നും, എന്ത് സംഭവിച്ചാലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button