തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം. പണിമുടക്ക് മനുഷ്യര്‍ക്ക് വേണ്ടിയാണെന്നും മാധ്യമങ്ങള്‍ക്കും കോടതിക്കും ഈ ധാരണ വേണമെന്നും എളമരം കരീം പറഞ്ഞു. തൊഴിലാളി സംഘടനകള്‍ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്ക് തകര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന് കരീം ആരോപിച്ചു.
രാജ്യമാകമാനം പണിമുടക്കിന്റെ പ്രതിഫലനം ഉണ്ടായിട്ടുണ്ടെന്നും തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. പണിമുടക്ക് രണ്ട് മാസം മുന്‍പ് പ്രഖ്യാപിച്ചതാണെന്നും എന്നിട്ടും ജനങ്ങള്‍ വലഞ്ഞു എന്ന തരത്തിലാണ് വാര്‍ത്ത നല്‍കുന്നതെന്നും എളമരം കരീം കുറ്റപ്പെടുത്തി.
ഓട്ടോ തടഞ്ഞു. പിച്ചി, മാന്തി എന്നിങ്ങനെയുള്ള പരാതികളാണ് വലിയ വാര്‍ത്തയായി വന്നതെന്നും പണിമുടക്ക് പൊതു യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം ആരോപിച്ചു. ബിപിസിഎല്ലില്‍ പണിമുടക്ക് നിരോധിച്ച കോടതി നടപടികൾക്കെതിരെയും കരീം വിമര്‍ശനം ഉന്നയിച്ചു. മാനേജ്‌മെന്റ് നല്‍കിയ കള്ളപരാതിയിലാണ് കോടതി അങ്ങനൊരു നിര്‍ദ്ദേശം നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. കോടതി വിധിയെ പുല്ല് വില കല്‍പിച്ച് പണിമുടക്കുന്ന തൊഴിലാളികളെ അഭിവാദ്യം ചെയ്യുന്നതായും എളമരം കരീം കൂട്ടിച്ചേർത്തു.
Post Your Comments