ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിലെ ഒരു യുവാവ് വ്യത്യസ്തമായ ഒരു പരാതിയുമായി രംഗത്തെത്തി. ഇൻഡോറിലെ പിർ ഗലി നിവാസിയായ യൂസഫാണ് ചൊവ്വാഴ്ച, പോലീസ് കമ്മീഷണറുടെ ഓഫീസിൽ ജാൻസുൻവായ് സെഷനിൽ ഞെട്ടിക്കുന്ന പരാതി നൽകിയത്. തന്റെ വീട്ടിൽ വെച്ചിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തില്ലെങ്കിൽ വീട്ടുടമസ്ഥൻ തന്നെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് ജാൻസുൻവായ് (പബ്ലിക് ഹിയറിംഗ്) ഫോറത്തെ യുവാവ് സമീപിച്ചത്.
പ്രധാനമന്ത്രി മോദിയുടെ പ്രത്യയശാസ്ത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, തന്റെ വാടക വീട്ടിൽ പ്രധാനമന്ത്രിയുടെ ഛായാചിത്രം സ്ഥാപിച്ചതായി യൂസഫ് പറഞ്ഞു. എന്നാൽ, വീട്ടുടമകളായ യാക്കൂബ് മൻസൂരിയും സുൽത്താൻ മൻസൂരിയും ഉടൻ തന്നെ ഫോട്ടോയ്ക്കെതിരെ രംഗത്തെത്തി. പ്രധാനമന്ത്രി മോദിയുടെ ചിത്രം നീക്കം ചെയ്യാൻ തന്റെ ഇവർ ഭീഷണിപ്പെടുത്താൻ തുടങ്ങിയെന്ന് യൂസഫ് ആരോപിച്ചു. അതിന് വിസമ്മതിച്ചപ്പോൾ വീട്ടിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി.
ഇതേത്തുടർന്നാണ്, ജൻസുൻവായ് ഫോറത്തിൽ വിഷയം ഉന്നയിക്കാൻ വാടകക്കാരൻ തീരുമാനിച്ചത്. യൂസഫിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, വിഷയം അന്വേഷിക്കാൻ സദർ ബസാർ ടിഐയെ ചുമതലപ്പെടുത്തിയതായി അഡീഷണൽ ഡിസിപി മനീഷ പഥക് സോണി ഇന്ത്യ ടുഡേയോട് പറഞ്ഞു. ഇത്, ഒരു പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് അഡീഷണൽ ഡിസിപി മനീഷ പഥക് സോണി പറഞ്ഞു.
Post Your Comments