PalakkadNattuvarthaLatest NewsKeralaNews

അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രതിയായ ഡിവൈഎസ്പിയ്ക്ക് വേണ്ടി വ്യാജരേഖ ചമച്ചു: സിപിഎം നേതാവ് അറസ്റ്റില്‍

പാലക്കാട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രതിയായ ഡിവൈഎസ്പിക്കായി വ്യാജ രേഖ നിർമ്മിച്ച കേസിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിൽ. വാളയാർ ലോക്കൽ കമ്മിറ്റി അംഗം മുഹമ്മദ് റാഫിയാണ് പിടിയിലായത്. കൊച്ചിയിൽ നിന്നുള്ള സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വിജിലൻസ് ഡിവൈഎസ്പിയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായ ഹംസയുമായി ചേർന്ന് റാഫി വ്യാജരേഖ ചമച്ച് ഭൂമി ഇടപാടിന് ശ്രമിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന പരാതിയിൽ 2019 ൽ ഹംസയുടെ പാലക്കാടുള്ള വീട്ടിൽ വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു. റെയ്‌ഡിൽ കണക്കിൽപ്പെടാത്ത ഒൻപത് ലക്ഷത്തിലധികം രൂപയുടെ സ്വർണം പിടിച്ചെടുത്തിരുന്നു.

പിണറായിയെ വിശ്വാസമുണ്ടോ? നാലിരട്ടി കിട്ടും: കോണ്‍ഗ്രസ് പിഴുതെടുത്ത കെ റെയിൽ കല്ല് തിരികെ സ്ഥാപിച്ച് സജി ചെറിയാന്‍

ഇതേത്തുടർന്ന്, പണത്തിന്‍റെ സ്രോതസ് കാണിക്കുന്നതിനും അനധികൃത സമ്പാദനമുണ്ടായിട്ടില്ലെന്ന് തെളിയിക്കുന്നതിനുമായി മുഹമ്മദ് റാഫിയും ഹംസയും മരിച്ചയാളുടെ പേരിൽ വ്യാജ രേഖയുണ്ടാക്കി എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button