തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുഴുവന്‍ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കടകൾ തുറക്കാൻ ഏകോപന സമിതി തീരുമാനിച്ചത്.
Also Read:ഡയസ്നോൺ പ്രഖ്യാപനം കാര്യമായെടുക്കുന്നില്ല, സമരത്തെ അടിച്ചമർത്താനാവില്ലെന്ന് എൻജിഒ അസോസിയേഷൻ
സർക്കാർ ഉദ്യോഗസ്ഥർ ജോലിക്ക് കയറാൻ തീരുമാനിച്ചത് കൊണ്ട് വ്യാപാരികള്‍ മാത്രം അടച്ചിടേണ്ടതില്ലെന്നും, സമരം പ്രഖ്യാപിച്ച ജീവനക്കാര്‍ നാളെ ജോലിക്കു പോകുകയാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് കുഞ്ഞാവുഹാജി അറിയിച്ചു.
അതേസമയം, ദേശീയ പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കരുതെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചത്. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു. നാളെ എല്ലാ ജീവനക്കാരും ജോലിയ്ക്ക് ഹാജറാകണമെന്നാണ് നിർദ്ദേശം
Post Your Comments